ഹോളിവുഡ് മൂൾവറൈൻ ടീമിന്റെ സൂപ്പർ ഹിറ്റായ സിനിമകളിൽ മൂന്നാമത്തേതായ ലോഗൻ ഇന്ത്യയിൽ പ്രദർശനത്തിന് എത്തുന്നു. തികച്ചും ഒരു സയന്റിഫിക് ആക്ഷൻ സ്റ്റോറിയാണ് ലോഗൻ എന്ന സിനിമയുടേത്.
മെക്സിക്കൻ ബോർഡറിൽ ഒരിടത്ത് ടാക്സി ഡ്രൈവറായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ചെറുപ്പക്കാരനാണ് ലോഗൻ. ഇയാൾക്ക് സ്റ്റീഫൻ മർച്ചന്റ,് പാട്രിക്സ്റ്റുവർട്ട് എന്നീ ചെറുപ്പക്കാരുമായി മാത്രമെ സൗഹൃദമുള്ളു. തന്റെ തകർന്നു പോയ പൂർവ്വകാല കുടുംബകഥ സുഹൃത്തുക്കളിൽ നിന്ന് മറച്ചു വച്ചു കൊണ്ടായിരുന്നു സുഹൃത്തുക്കൾക്കിടയിൽ ലോഗൻ ജീവിച്ചു വരുന്നത്. വളരെ യാദൃച്ഛികമായി ലോഗന്റെ ജീവിതത്തിന് ഒൗദ്യോഗികത വന്നുചേർന്നു.
അസാധാരണത്വമുള്ള ഒരു യുവതിയുടെ പ്രൊട്ടക്ഷൻ ഏറ്റെടുക്കേണ്ടി വന്നതാണ് കാരണം. ലോഗന്റെ ജീവിതത്തിന് പുതിയ അർഥങ്ങൾ വന്നുചേരുകയായിരുന്നു. ചില ക്രിമിനലുകൾ സഫ്നെകീൻ എന്ന ഈ യുവ സുന്ദരിയെ അക്രമിക്കാൻ തക്കം പാർത്തുകൊണ്ടിരിക്കുകയാണ്. അത്ഭുതമെന്ന് പറയട്ടെ തന്റെ ജീവിതം തകർത്ത ഒരുവനെ അവളെ ആക്രമിക്കാനൊരുങ്ങുന്ന നാലുപേർക്കിടയിൽ ലോഗൻ കണ്ടു. ഇത് ഒരു ജീവൻ മരണ പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു.
മാർവൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ഈ ചിത്രം ജെയിംസ് മൻഗോൾഡ് തിരക്കഥയെഴുതി സംവിധാനം ചെയ്തു. ജോണ്‍ മർത്തിയസാണ് ഛായാഗ്രഹണം. സൈമണ്‍ കീൻബർഗ്, ടച്ച് പാർക്കർ, ലോറൻ എന്നിവരാണ് നിർമ്മാതാക്കൾ. ഈ ചിത്രം മാർച്ച് 3 ന് മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും പ്രദർശനത്തിനെത്തുന്നു.