ആ ​സ്വ​പ്നം പൊ​ലി​ഞ്ഞു; ദുഃ​ഖം പ്ര​ക​ട​മാ​ക്കി റ​നി​യേ​രി

reni-lല​ണ്ട​ൻ: ലെ​സ്റ്റ​ർ സി​റ്റി പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കി​യ​തോ​ടെ ത​ന്‍​റെ സ്വ​പ്നം പൊ​ലി​ഞ്ഞു​പോ​യെ​ന്ന് ക്ലോ​ഡി​യോ റ​നി​യേ​രി. പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ലെ​സ്റ്റ​റി​നെ ചാ​ന്പ്യ​ൻ​മാ​രാ​ക്കാ​ൻ റ​നി​യേ​രി​ക്കു ക​ഴി​ഞ്ഞെ​ങ്കി​ലും ഈ ​വ​ർ​ഷം ടീ​മി​ന്‍റെ പ്ര​ക​ട​നം വ​ള​രെ മോ​ശ​മാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പു​റ​ത്താ​ക്ക​ലെ​ന്ന ക​ടു​ത്ത​നീ​ക്ക​ത്തി​ലേ​ക്ക് മാ​നേ​ജ്മെ​ന്‍​റ് ക​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​മി​ത സ​ന്തോ​ഷ​ത്തി​നും കി​രീ​ട​ധാ​ര​ണ​ത്തി​നും ശേ​ഷം ലെ​സ്റ്റ​റി​നൊ​പ്പം തു​ട​രു​ന്ന​താ​ണ് ഞാ​ൻ സ്വ​പ്നം ക​ണ്ട​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത് പൊ​ലി​ഞ്ഞി​രി​ക്കു​ന്നു- റ​നി​യേ​രി പ​റ​ഞ്ഞു. പ്രീ​മി​യ​ർ ലീ​ഗി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​ണ് ലെ​സ്റ്റ​ർ ഇ​പ്പോ​ൾ. ഇ​ത്ത​വ​ണ മു​ന്നി​ലെ​ത്താ​ൻ 5000ൽ ​ഒ​രു സാ​ധ്യ​ത​പോ​ലും ആ​രും ലെ​സ്റ്റ​റി​നു ക​ല്പി​ക്കു​ന്നി​ല്ല. ചാ​ന്പ്യ​ൻ​സ് ലീ​ഗ് നോ​ക്കൗ​ട്ട് ആ​ദ്യ​പാ​ദ​ത്തി​ൽ സെ​വി​യ്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തും റെ​നി​യേ​രി​യെ പു​റ​ത്താ​ക്കാ​ൻ കാ​ര​ണ​മാ​യി.

2015ലാ​ണ് റെ​നി​യേ​രി ലെ​സ്റ്റ​റി​ന്‍​റെ മാ​നേ​ജാ​യി എ​ത്തു​ന്ന​ത്. 133 വ​ർ​ഷ​ത്തെ ക്ല​ബ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​നും ലെ​സ്റ്റ​റി​നാ​യി. 2017 സീ​സ​ണി​ൽ 25 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച അ​വ​ർ​ക്കു വി​ജ​യി​ക്കാ​നാ​യ​ത് കേ​വ​ലം അ​ഞ്ചി​ൽ മാ​ത്ര​മാ​ണ്. എ​ഫ്എ ക​പ്പി​ൽ മൂ​ന്നാം നി​ര ക്ല​ബ്ബു​മാ​യി തോ​റ്റ​തു വ​ലി​യ നാ​ണ​ക്കേ​ടു​മു​ണ്ടാ​ക്കി.

Related posts