ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിന് വിജേന്ദര്‍ സിംഗുമായി ഏറ്റുമുട്ടാമെന്ന് ഏറ്റിരുന്ന ചൈനീസ് ബോക്സര്‍ സുള്പിക്കര് മൈമായിടിയാലി പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പിന്മാറി. മിഡില്‍ വെയ്റ്റ് വിഭാഗത്തിലുള്ള പോരാട്ടത്തിനുള്ള തയാറെടുപ്പകള്‍ സംഘാടകര്‍ നടത്തുന്നതിനിടെയാണ് പിന്മാറ്റം. ഈ വര്‍ഷം തന്നെ മറ്റൊരു വേദിയില്‍ ഏറ്റുമുട്ടാമെന്ന് സുള്പിക്കര് അറിയിച്ചതായി സംഘാടകര്‍ പറഞ്ഞു.
എന്നാല്‍, സുള്പിക്കര് പിന്മാറിയാലും അതേ വെയ്റ്റ് വിഭാഗത്തിലുള്ള മറ്റൊരാളെ പങ്കെടുപ്പിച്ച് പോരാട്ടം നടത്താനുള്ള ശ്രമത്തിലാണവർ. സംഭവവികാസങ്ങള്‍ പോസിറ്റീവായാണ് ഞാന്‍ എടുക്കുന്നത്. സുള്പിക്കര് പിന്മാറിയതിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ കാണും. എന്തായാലും ഞാന്‍ പോരാട്ടത്തിനു തയാര്‍.
പുതിയ എതിരാളി വരുമെന്നു പ്രതീക്ഷിക്കുന്നു -വിജേന്ദര്‍ പറഞ്ഞു. പ്രഫഷണല്‍ ബോക്സിംഗില്‍ വന്ന ശേഷം ഇതുവരെ തോല്‍വി അറിയാതെ മുന്നേറുകയാണ് ഒളിമ്പിക് മെഡല്‍ ജേതാവുകൂടിയായ വിജേന്ദർ. ഒളിമ്പ്യന്മാരായ അഖില്‍കുമാര്‍, ജിതേന്ദര്‍ കുമാര്‍ എന്നിവര്‍ ഏപ്രില്‍ ഒന്നിന് അരങ്ങേറും.