നായ്ക്കൾക്ക് അവരുടെ യജമാനന്മാരോടുള്ള കൂറു തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ ഷെയർ ചെയ്തത് മറ്റാരുമല്ല. നായയുടെ ഉടമസ്ഥ തന്നെ.
മാനസിയുടെ പ്രിയപ്പെട്ട വളർത്തുനായയാണ് സുൽത്താൻ. അതുകൊണ്ട് മാനസിയുടെ വിവാഹ ദിവസത്തെ താരവും സുൽത്താൻ തന്നെയായിരുന്നു. മാനസി അണിഞ്ഞൊരുങ്ങി രാജകുമാരിയെ പോലെ വിവാഹ വേദിയിൽ എത്തിയപ്പോൾ ഒപ്പം രാജകുമാരനെപ്പോലെ ഷെർവാണി ധരിച്ചു സുൽത്താനും ഉണ്ടായിരുന്നു. ഒടുവിൽ വധൂവരന്മാരോടൊപ്പം സെൽഫി എടുത്താണ് സുൽത്താൻ പിരിഞ്ഞത്.