വിശ്വാസം അതല്ലേ എല്ലാം..! യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ ഒ​രി​ക്ക​ലും വ​ർ​ഗീ​യ വാ​ദി​ക​ളാ​കില്ലെന്ന് അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി

samad-lcച​ങ്ങ​നാ​ശേ​രി: യ​ഥാ​ർ​ഥ മ​ത​വി​ശ്വാസി​ക​ൾ ഒ​രി​ക്ക​ലും വ​ർ​ഗീ​യ വാ​ദി​ക​ളാ​കി​ല്ലെ​ന്ന് എം.​പി. അ​ബ്ദു​സ മ​ദ് സ​മ​ദാ​നി. വ​ട​ക്കേ​ക്ക​ര മു​ഹ​യ്ദി​ൻ ജു​മാ മ​സ്ജി​ദ് മ​ഹ​ല്ല് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ജി​ലി​സു​ൽ ഉ​ല​മ​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മാ​ന​വ​മൈ​ത്രി മ​ഹാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സ​മ​ദാ​നി. നാ​ടി​നെ ക​ലു​ഷി​ത​മാ​ക്കു ക​യും സ​മാ​ധാ​നം ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്ന വ​ർ​ഗീ​യ വാ​ദി​ക​ളെ സ​മൂ​ഹം തി​രി​ച്ച​റി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചീ​ഫ് ഇ​മാം അ​ബ്ദു​ൽ സ​ലാം അ​ൽ​ഖാ​സി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റെ​ജി സ​ഖ​റി​യ, ഡോ. ​ജ​യിം​സ് മ​ണി​മ​ല, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, അ​ബ്ദു​ൽ സ​ലാം, സ​ലിം ക​ന്നി​ട്ട​യി ൽ, ​ഷി​ബി​ലി കൈ​നി​ക്ക​ര, പി.​എ​സ്. ഷാ​ജ​ഹാ​ൻ, വ​ർ​ഗീ​സ് ആ​ന്‍റണി, ഷെ​മീ​ർ അ​ലി​യാർ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts