നടി ആക്രമണത്തിനിരായയ സംഭവത്തില്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത സിപിഎം ചാനലായ കൈരളി ടിവിക്കെതിരേ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്ത്. എന്‍ഡി ടിവി വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി ചാനലിനെയും കോടിയേരി ബാലകൃഷ്ണനെയും ബൃന്ദാ കാരട്ട് വിമര്‍ശിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി ചാനല്‍ നല്കിയ വാര്‍ത്തയില്‍ നടിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇത് സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റമാണെന്ന് അവര്‍ വിമര്‍ശിച്ചു.
പാര്‍ട്ടി ചാനല്‍ നല്കിയ വാര്‍ത്തയിലെ തെറ്റാണ് താന്‍ തുറന്നു കാട്ടുന്നതെന്നും, നടിക്കെതിരെ മോശം പരാമര്‍ശം നല്കിയ എല്ലാ മാധ്യമങ്ങളും വിമര്‍ശിക്കപ്പെടണമെന്നും ബൃന്ദ എഴുതി. നടിക്കെതിരെയുള്ള ആക്രമണം ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ കോടിയേരിക്കുള്ള മറുപടിയായി, കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്ന നാഷണല്‍ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോ ലിസ്റ്റും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.