തിരുവനന്തപുരം: സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ചു വരികയാണ്. നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന്റെ വ്യാപ്തി തടഞ്ഞു. പോലീസ് അന്വേഷണം തുടങ്ങുന്നതിനു മുമ്പ് കേസിൽ ഗൂഡാലോചനയില്ലെന്ന് പോലീസ് മന്ത്രി പറഞ്ഞിരിക്കുന്നുവെന്നും സുധീരൻ കുറ്റപ്പെടുത്തി.
കേസിലെ പ്രതികളെ മുഴുവൻ പിടികൂടിയതിനാൽ എല്ലാം അവസാനിച്ചു എന്ന് പ്രചരിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും സുധീരൻ ആരോപിച്ചു.