നാട്ടുകാര്‍ക്ക് ആശ്വാസം! പോലീസ് പട്രോളിംഗ് തുടങ്ങി; ബ്ലാക്ക്മാന്റെ കറക്കം നിന്നു; സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുന്നുണ്ടെന്നു നാട്ടുകാര്‍

BLACKMAN
മുതലക്കോടം: തൊണ്ടിക്കുഴ, നടയം, കൊതകുത്തി, ശാസ്താംപാറ മേഖലകളിൽ കറങ്ങി നടന്നു കവർച്ച നടത്തി വന്ന ബ്ലാക്ക്മാന്റെ ശല്യം കുറഞ്ഞതായി നാട്ടുകാർ. പോലീസ് പട്രോളിംഗ് ശക്‌തമാക്കി കറങ്ങാൻ തുടങ്ങിയതോടെ മോഷ്‌ടാവ് സ്‌ഥലം വിട്ടതായി നാട്ടുകാർ പറയുന്നു.

ഏതായാലും പോലീസിന്റെ സാന്നിധ്യം നാട്ടുകാർക്ക് ആശ്വാസം പകരുന്നു. സമാധാനമായി കിടന്നുറങ്ങാൻ കഴിയുന്നുണ്ടെന്നും മോഷണശ്രമം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാട്ടുകാരും പറയുന്നു. ഒത്ത വണ്ണവും കറുത്ത ശരീരപ്രകൃതവുമുള്ള ആളാണ് മേഖലയിൽ വീട്ടുകാരുടെ ഉറക്കം കെടുത്തി നടന്നത്. പരാതി ലഭിച്ചതോടെ പോലീസും ശക്‌തമായി രംഗത്തിറങ്ങി. കഴിഞ്ഞ ഒരു മാസം കൊണ്ടു ഈമേഖലയിൽ നിന്നുമാത്രം പത്ത് പവനോളം സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു കഴിഞ്ഞിരുന്നു. കൊതകുത്തിയിൽ സജി പള്ളിക്കുന്നേലിന്റെ വീട്ടിൽ നിന്നും മൂന്നര പവനും തൊണ്ടിക്കുഴ ഷിഹാബുദീന്റെ വീട്ടിൽ നിന്നും ആറുപവനും മോഷ്‌ടിച്ചിരുന്നു. പുലർച്ചെ ഒന്നിനും നാലിനും ഇടയ്ക്കാനാണ് മോഷ്‌ടാവിന്റെ കടന്നു വരവ്. അർധരാത്രിയിൽ വാതിലിൽ മുട്ടി ആക്രമിച്ചു പണവും സ്വർണവും കവരാനുള്ള നീക്കം മോഷ്‌ടാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.

കടുത്ത വേനലായതോടെ ജനൽ തുറന്നി്ട്ടു ഉറങ്ങുന്നവരെയും ലക്ഷ്യമാക്കിയാണ് കള്ളന്റെ വരവ്. ഇതേ സമയം ബ്ലാക്ക്മാൻ ഒളിവിലേക്ക് മാറിയപ്പോൾ കഞ്ചാവ് കച്ചവടക്കാരെ കണ്ടെത്താൻ പോലീസിനു കഴിയുന്നുണ്ട്. മയക്കുമരുന്നിനു അടിമകളായ ധാരാളം യുവാക്കൾ ഇവിടം കേന്ദ്രീകരിച്ചു എത്തുന്നുണ്ട്. അർധരാത്രി മുതൽ ഇവർ സജീവമാണ്. കഴിഞ്ഞ ദിവസം പട്രോളിംഗിനിടയിൽ എറണാകുളം സ്വദേശിയായ കഞ്ചാവ് ഇടനിലക്കാരനെ കണ്ടെത്തി. പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട ഇയാളെക്കുറിച്ചുള്ള വിവരം ശേഖരിച്ചു കഴി്ഞ്ഞു. നടയം, കൊതകക്കുത്തി മേഖലകളിൽ മയക്കുമരുന്ന് കഞ്ചാവ് ലോബി സജീവമാണ്. ഇവിടേക്ക് പുറത്തുനിന്നും കുട്ടികൾ എത്തുന്നുണ്ട്. എറണാകുളത്തുനിന്നു പോലും ഇടനിലക്കാർ സാധനങ്ങളുമായി എത്തുന്നുണ്ട്.

Related posts