1000 കുട്ടികൾ ജനിക്കുന്പോൾ അതിൽ ഒരാൾക്കു മാത്രം കണ്ടേക്കാവുന്ന അപൂർവ രോഗമായ അനൻസെഫാലിയാണ് വില്ലൻ. തലച്ചോറിന് പൂർണ വളർച്ച കൈവരിക്കാൻ കഴിയില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ജനിച്ചു ദിവസങ്ങൾ മാത്രമാവും ഈ കുഞ്ഞുങ്ങളുടെ ആയുസ്.
പരിശോധനയിൽ കുട്ടിയുടെ ഈ രോഗം വ്യക്തമായപ്പോൾ കെറി ഡോക്ടർമാരോട് ആവശ്യപ്പെട്ടത് മറ്റൊന്നുമല്ല. തനിക്ക് ഈ കുഞ്ഞിനു ജന്മം നൽകണം. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചു മാത്രമാണ് അവർ ഡോക്ടർമാരോട് ആരാഞ്ഞത്. കാരണം കേട്ടാൽ ഒരുപക്ഷേ ഒരമ്മയ്ക്കും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല.
തന്റെ കുഞ്ഞിന് എന്തായാലും ഭൂമിയിൽ ദിവസങ്ങൾ മാത്രമാണ് ആയുസ്. എന്നിരുന്നാലും തന്റെ കുട്ടിയുടെ കുഞ്ഞവയവങ്ങൾ ഈ ലോകത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന മറ്റനവധി കുട്ടികളുടെ ജീവൻ രക്ഷിച്ചേക്കും. കുഞ്ഞിനെ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ വേദന കെറിക്കു മനസിലാവും. ഈ കടുത്ത വേദനയിൽനിന്നും മറ്റുള്ളവരെ രക്ഷിക്കുകയാണ് കെറിയുടെ വലിയ മനസ്.