വെളിപ്പെടുത്തേണ്ടത് കോടതിയില്‍! പോ​ലീ​സ് എ​തി​ർ​ത്തു; അന്വേഷണം പൂർത്തിയാകുംവരെ ന​ടി മാ​ധ്യ​മ​ങ്ങ​ളെ കാ​ണി​ല്ല

bhavana1

കൊ​ച്ചി: കൊ​ച്ചി​യി​ൽ കാ​റി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​തി​രു​ന്ന​ത് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ർ​ന്നെ​ന്ന് സൂ​ച​ന.  കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ടി ശ​നി​യാ​ഴ്ച്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് അ​റി​യി​ച്ച​ത്.

 

എ​ന്നാ​ൽ, പി​ന്നീ​ട് പോ​ലീ​സി​ന്‍റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.  ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ നടി മാ​ധ്യ​മ​ങ്ങ​ളെ കാ​ണില്ലെന്നാണ് സൂചന.കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കും ന​ടി മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​തി​രി​ക്കു​ന്ന​താ​കും ന​ല്ല​തെ​ന്ന പോ​ലീ​സ് നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണു തീ​രു​മാ​നം മാ​റ്റി​യ​തെ​ന്നാ​ണു വി​വ​രം.

 

പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം ലം​ഘി​ച്ചു മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നു ന​ടി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ കോ​ട​തി​യി​ലാ​ണ് വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​യു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും കേ​സ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യും  മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.

 

ശ​നി​യാ​ഴ്ച്ച രാ​വി​ലെ 10.30ഓ​ടെ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ പ​രേ​ഡ് ഗ്രൗ​ണ്ടി​നു സ​മീ​പം ന​ടി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തിന്‍റെ സെ​റ്റി​ൽ ന​ട​ൻ പൃ​ഥ്വി​രാ​ജി​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. ഇ​തേ​ത്തു​ട​ർ​ന്നു മാ​ധ്യ​മ​പ്രവർത്തകർ സ്ഥ​ല​ത്തേ​ക്കു കു​തി​ച്ചു. ന​ടി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്താ​ൻ പോ​കു​ന്ന വാ​ർ​ത്ത ചാ​ന​ലു​ക​ളി​ൽ ബ്രേ​ക്കിം​ഗ് ന്യൂ​സാ​വു​ക​യും​ചെ​യ്തി​രു​ന്നു.

Related posts