മനപൂർവമല്ലെങ്കിലും..! സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വയ്ക്കുന്ന പിതാവിനെ കസേരിയിൽ കഴുത്തിന് ചേർത്ത് കെട്ടിയിട്ടു; അല്പ സമയം കഴിഞ്ഞു നോക്കിയപ്പോൾ

arrest-sreedevചാ​ല​ക്കു​ടി: മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ പി​താ​വി​നെ ക​സേ​ര​യി​ൽ ഇ​രു​ത്തി ക​ഴു​ത്തി​ൽ തു​ണി​കൊ​ണ്ട് ബ​ന്ധി​ച്ച​തി​നെ തു​ട​ർ​ന്ന് പി​താ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​രൂ​ർ വേ​ള​യി​ൽ ഇ​ക്കോ​ര​കു​ട്ടി മ​ക​ൻ സു​രേ​ഷ്(55)​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് മ​ക​ൻ ശ്രീ​ദേ​വി(23)​നെ മാ​ള സി​ഐ റോ​യി, ചാ​ല​ക്കു​ടി എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ഡ്രൈ​വ​റാ​യ സു​രേ​ഷ് ദി​വ​സേ​ന മ​ദ്യ​പി​ച്ചെ​ത്തി  വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ക പ​തി​വാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ സു​രേ​ഷ് വ​ഴ​ക്കു​ണ്ടാ​ക്കി​യ​പ്പോ​ൾ മ​ക​ൻ ശ്രീ​ദേ​വ് അ​ച്ഛ​നെ ക​സേ​ര​യി​ൽ പി​ടി​ച്ചി​രു​ത്തി തു​ണി​കൊ​ണ്ട് ക​ഴു​ത്തു ചേ​ർ​ത്തു കെ​ട്ടി. ഏ​റെ​നേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ സു​രേ​ഷ് അ​ന​ങ്ങാ​തെ വ​ന്ന​പ്പോ​ൾ ശ്രീ​ദേ​വും അ​മ്മ​യും കൂ​ടി സു​രേ​ഷി​നെ കു​ണ്ടാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

എ​ന്നാ​ൽ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. പോ​ലീ​സ് മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന​യ​ച്ചു. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ലാ ണ് സു​രേ​ഷി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്. ശ്രീ​ദേ​വി​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Related posts