ലയണില്‍ തിളങ്ങിയ കുഞ്ഞു സണ്ണി ഓസ്‌കര്‍ വേദിയിലും താരമായി! ഇന്ത്യയ്ക്കഭിമാനമായി എട്ടുവയസുകാരന്‍ സണ്ണി പവാര്‍

89th-academy-awards-oscars-awards-show_076ec292-fcaa-11e6-aa57-55800690835789ാം ഓസ്‌കര്‍ അവാര്‍ഡ് വേദിയിലുമുണ്ടായിരുന്നു ഇന്ത്യന്‍ സാന്നിധ്യം. പ്രിയങ്ക ചൊപ്രയും ദേവ് പട്ടേലും മാത്രമായിരുന്നില്ല ഇത്തവണ ഇന്ത്യയില്‍ നിന്ന് ഓസകര്‍ വേദിയിലെത്തിയത്. മറിച്ച് മികച്ച ചിത്രത്തിനായി മത്സരിക്കുന്ന ‘ലയണി’ല്‍ തിളങ്ങിയ സണ്ണി പവാര്‍ എന്ന പയ്യനും ഓസ്‌കര്‍ ചടങ്ങിലെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു. ദേവ് പട്ടേലിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച ഈ എട്ട് വയസ്സുകാരന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. സാരു ബ്രയര്‍ലി എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ ബാലനെ തേടിയാണ് സംവിധായകന്‍ ഗാരത് ഡേവിസ് മുംബൈയില്‍ എത്തിയത്. 2000 കുട്ടികളെ ഓഡിഷന്‍ നടത്തിയാണ് മുംബൈയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ സണ്ണിയെ തിരഞ്ഞെടുത്തത്.

osc2

അവന്റെ കണ്ണിലെ തിളക്കം തന്റെ കഥാപാത്രത്തിന് സമാനമായിരുന്നുവെന്നാണ് സണ്ണിയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്. സണ്ണിയുമായി താന്‍ കടുത്ത ആത്മബന്ധത്തിലായി കഴിഞ്ഞുവന്നും അവന്‍ തനിക്ക് മകനെപ്പോലെയാണെന്നുമാണ് ചിത്രത്തില്‍ സാരുലിന്റെ വളര്‍ത്തമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നിക്കോള്‍ കിഡ്മാന്‍ പറഞ്ഞത്. ഇംഗ്ലീഷ് സംസാരിക്കാന്‍ സണ്ണിയ്ക്ക് അറിഞ്ഞു കൂടായിരുന്നു. ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് സംവിധായകന്‍ സണ്ണിയോട് സംസാരിച്ചത്. ഏറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും തന്റെ കഥാപാത്രം ചെയ്യാന്‍ സണ്ണി തന്നെ മതിയെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപ് പവാറും വസു പവാറുമാണ് സണ്ണിയുടെ മാതാപിതാക്കള്‍.

Related posts