സോഷ്യൽ മീഡിയലെ വ്യാജ പ്രചാരണം..! കൊ ടുവള്ളിയിൽ രണ്ടു പുലികളിറങ്ങിയെന്ന് ചിത്രങ്ങളോടെ സോഷ്യൽ മീഡിയൽ പ്രചര ണം; പുറത്തിറങ്ങാതെ വീട്ടമ്മാരും കുട്ടികളും

puliwhatsuplകോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ ക​രൂ​ഞ്ഞി​മ​ല​യി​ൽ ര​ണ്ട് പു​ലി​ക​ൾ ഇ​റ​ങ്ങി​യ​താ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം. വാ​ട്സ് ആ​പ് വ​ഴി​യാ​ണ് വ്യാ​ജ ചി​ത്ര​ങ്ങ​ള​ട​ങ്ങു​ന്ന സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ക​രൂ​ഞ്ഞി​മ​ല​യി​ൽ ര​ണ്ട് പു​ലി​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും നി​ങ്ങ​ളു​ടെ ഒ​രു ഷെ​യ​ർ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന ത​ര​ത്തി​ലാ​ണ് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​ത്.

ഒ​രു ഷെ​യ​ർ മ​തി ജീ​വ​ൻ ര​ക്ഷി​ക്കാ​നെ​ന്ന് വാ​ക്കു​ക​ൾ അ​ട​ങ്ങി​യ​തി​നാ​ൽ സ​ന്ദേ​ശം ല​ഭി​ച്ച​വ​ർ മി​നി​റ്റു​ക​ൾ​ക്ക​കം ഇ​ത് ഷെ​യ​ർ ചെ​യ്യാ​നും തു​ട​ങ്ങി. ഇ​തോ​ടെ കോ​ടു​വ​ള്ളി പു​ലി ഭീ​തി​യി​ലു​മാ​യി. രാ​വി​ലെ ത​ന്നെ സ​ന്ദേ​ശം പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ല​രും കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​നും മ​ടി​ച്ചു.

സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ പു​ലി ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന ഭീ​തി​യി​ൽ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യി​ല്ല. മൂ​ന്ന് മാ​സം മു​ന്പും കൊ​ടു​വ​ള്ളി​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന ത​ര​ത്തി​ൽ വ്യാ​ജ വാ​ർ​ത്ത് പ്ര​ച​രി​ച്ചി​രു​ന്നു. അ​ന്ന് രാ​ത്രി ജ​ന​ങ്ങ​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നും ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

Related posts