ന്യൂഡല്‍ഹി: ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ ക്യാപ്റ്റന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വിരാട് കോഹ്ലിക്ക്. കഴിഞ്ഞ വര്‍ഷം കോഹ്ലി ഇന്ത്യയെ നയിച്ച 12 ടെസ്റ്റില്‍ ഒമ്പത് ജയം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് ടെസ്റ്റില്‍ മികച്ച ബാറ്റിംഗിനുള്ള അവാര്‍ഡും നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ പുറത്തെടുത്ത 198 പന്തില്‍ 258 റണ്‍സിന്റെ ഇന്നിംഗ്സാണ് സ്റ്റോക്സിനെഅവാര്ഡിലെത്തിച്ചത്.
സ്റ്റോക്സിന്റെ സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡാണ് മികച്ച ടെസ്റ്റ് ബൗളര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ പ്രകടനമാണ് ബ്രോഡിനെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവാര്‍ഡിലെത്തിച്ചത്.
ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് നേടിയ 178 റണ്‍സാണ് മികച്ച ഏകദിന റണ്‍സ്. ബൗളിംഗ് പുരസ്കാരം വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരേന് സ്വന്തമാക്കി. ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പുറത്തെടുത്ത 27 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് മികച്ചത്.