ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖബർസ്ഥാൻ പ്രസംഗത്തിനു പിന്നാലെ വിവാദ പരാമർശവുമായി ഉന്നാവോ എംപി സാക്ഷി മഹാരാജ് രംഗത്ത്. എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചാൽ മതിയെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. രാജ്യത്ത് രണ്ടരക്കോടിയോളം സന്യാസിമാരുണ്ടെന്നും ഇവരെയും, രാജ്യത്തുള്ള 20 കോടിയോളം വരുന്ന മുസ്‌ലീം സമുദായാംഗങ്ങളെയും അടക്കം ചെയ്യാൻ ഇന്ത്യയിൽ സ്ഥലമില്ലെന്നും അതിനാലാണ് എല്ലാ മൃതദേഹങ്ങളും ദഹിപ്പിക്കണമെന്ന് താൻ പറയുന്നതെന്നും സാക്ഷി മഹാരാജ് ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിലും മറ്റ് മുസ്‌ലീം രാജ്യങ്ങളിലുമെല്ലാം മൃതദേഹങ്ങൾ ദഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിലെ ഫത്തേപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കവെ, ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ നിര്‍മ്മിച്ചാല്‍ ശ്മാശനവും നിര്‍മിക്കണമെന്നും റംസാന് വൈദ്യുതി എത്തിയാല്‍ ദീപാവലിക്കും എത്തണമെന്നും പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ കോൺഗ്രസ് പരാതി നൽകാനൊരുങ്ങുമ്പോഴാണ് വിവാദ പരമാർശവുമായി സാക്ഷി മഹാരാജും രംഗത്തെത്തിയത്.യുപിയില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. – See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=201342#sthash.Jjg6esNo.dpuf