ലക്നൗ: ലംബോര്‍ഗി, ഫെരാരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഒന്നു തലയുയര്‍ത്തി നോക്കും. ലോകത്തെ പണക്കാരായ ആളുകളുടെ പ്രിയ വാഹനങ്ങളാണ് ഇവയൊക്കെ. വില കോടികള്‍ കടക്കും. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഇത്തരം വാഹനങ്ങള്‍ക്ക് അനുകൂലമല്ല. പൊട്ടിപ്പൊളിഞ്ഞതും വളവുകള്‍ കൂടുതലുള്ളതുമായ ഇന്ത്യന്‍ റോഡുകളില്‍ ഇത്തരം കാറുകള്‍ക്ക് സുഗമമായി സഞ്ചരിക്കാനാവില്ല. എന്നിരുന്നാലും ഇത്തരം കാറുകള്‍ കണ്ടാല്‍ ചാരി നിന്ന് ഒരു ഫോട്ടോയെടുക്കുന്നത് ഇന്ത്യയിലെ സാധാരണക്കാരുടെ പതിവാണ്. എന്നാല്‍ ഉത്തര്‍പ്രദേശുകാര്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥരാണ്.
തെരഞ്ഞെടുപ്പു പ്രചാരണ റാലിയ്ക്കിടെ വന്നു പെട്ട സൂപ്പര്‍ കാറുകളെ കരിങ്കല്ലു കൊണ്ടാണ് നാട്ടുകാര്‍ നേരിട്ടത്. അഞ്ചു കോടി രൂപ വരുന്ന ലംബോര്ഗിനും 4.5 കോടി രൂപ വരുന്ന ഫെരാരി സ്പൈഡര്‍ 458 കാറുമാണ് ആക്രമണത്തിനിരയായത്. യുപിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രണ്ടു പാര്‍ട്ടികളുടെ റാലികളിലാണ് ഫെരാരിയും ലംബോര്‍ഗിനിയും ആളുകള്‍ എറിഞ്ഞു തകര്‍ത്തത്. നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്ത റാലിയില്‍ ഈ സൂപ്പര്‍ കാറുകള്‍ എങ്ങനെയെത്തിയെന്നോ എന്തിനെത്തിയെന്നോ വ്യക്തമല്ല. സൂപ്പര്‍ കാറുകള്‍ക്കു നേരേ ഇത്തരത്തില്‍ രാജ്യത്ത് ആക്രമണം നടക്കുന്നത് ആദ്യമായാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. എന്തായാലു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാണ്.
ബംഗ്ലൂരുവില്‍ ലംബോഗിനി അവന്റഡോറിനെ പിന്തുടര്‍ന്ന ബൈക്കുകാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് സൂപ്പര്‍കാര്‍ കളക്ഷന്‍ കാണിച്ച ബിസിനസുകാരന്റെ വിഡിയോയും മുമ്പ് യൂട്യൂബില്‍ വൈറലായിരുന്നു. ബൈക്ക് യാത്രികര്‍ക്ക് ചിത്രങ്ങളെടുക്കാനും ഇന്ത്യയില്‍ ഒരെണ്ണം മാത്രമുള്ള തന്റെ സൂപ്പര്‍കാറില്‍ കയറാനും അന്ന് ഉടമ അവസരം നല്‍കിയിരുന്നു. വില കൂടിയ കാറുകള്‍ കണ്ടപ്പോള്‍ ആളുകള്‍ക്കു തോന്നിയ കണ്ണുകടിയായിരിക്കാം ഈ ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു.