അപകടം നിങ്ങളുടെ കൈയിൽതന്നെ..! മൊ ബൈൽ ടവറിൽ നിന്നും റേഡിയേഷൻ സൃഷ്ടിക്കുന്നുവെന്നതിന് തെളിവില്ല; പക്ഷേ മൊബൈലിൽ നിന്നുണ്ടെന്ന് വിദഗ്ധരും

MOBILE-Lകൊ​ച്ചി: മൊ​ബൈ​ൽ ട​വ​റു​ക​ൾ ദോ​ഷ​ക​ര​മാ​യ​രീ​തി​യി​ൽ റേ​ഡി​യേ​ഷ​ൻ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന​തി​നു ശാ​സ്ത്രീ​യ​മാ​യ ഒ​രു തെ​ളി​വും  ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ട​വ​റി​ൽ​നി​ന്നു​ള്ള​തി​നേ​ക്കാ​ൾ റേ​ഡി​യേ​ഷ​ൻ നാം ​ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണി​നു​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ. മൊ​ബൈ​ൽ ട​വ​റു​ക​ൾ സം​ബ​ന്ധി​ച്ചു ജ​ന​ങ്ങ​ൾ​ക്കു​ള്ള ഭീ​തി​യും അ​ജ്ഞ​ത​യും മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഈ ​അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​ത്.

കേ​ര​ള​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന കാ​ൻ​സ​റോ​ഫോ​ബി​യ ആ​ണ് മൊ​ബൈ​ൽ ട​വ​റു​ക​ൾ​ക്കു പി​ന്നി​ലെ വി​വാ​ദ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെന്‍റർ അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ ഡോ. ​കെ. ച​ന്ദ്ര​മോ​ഹ​ൻ പ​റ​ഞ്ഞു. ജീ​നു​ക​ൾ​ക്കു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​മാ​ണു കാ​ൻ​സ​റി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​ന് റേ​ഡി​യേ​ഷ​ൻ ഒ​രു കാ​ര​ണ​മാ​ണ്.

എ​ന്നാ​ൽ മൊ​ബൈ​ൽ​ട​വ​റു​ക​ളി​ൽ​നി​ന്നു​ള്ള ചൂ​ടോ റേ​ഡി​യേ​ഷ​നോ ഇ​തി​നു കാ​ര​ണ​മ​ല്ല. ട​വ​റി​നേ​ക്കാ​ൾ വി​ല്ല​ൻ പോ​ക്ക​റ്റി​ലും കൈ​യി​ലും വ​യ്ക്കു​ന്ന ഫോ​ണ്‍ ആ​ണ്. ന​മ്മു​ടെ ചു​റ്റി​ലു​മു​ള്ള ഇ​ല​ക്ട്രി​ക്, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം കൂ​ടി​യ അ​ള​വി​ൽ റേ​ഡി​യേ​ഷ​ൻ ഉ​ണ്ട്. ഇ​തൊ​ക്കെ ശ​രീ​ര​ത്തി​ൽ വ്യ​തി​യാ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. സൂ​ര്യ​ര​ശ്മി​യാ​ണ് മ​റ്റൊ​ന്ന്. ഇ​പ്പോ​ൾ ഉ​യ​ർ​ന്ന​തോ​തി​ലാ​ണ് സൂ​ര്യ​നി​ൽ​നി​ന്നു​ള​ള അ​ണു​വി​കി​ര​ണം. ഇ​തു ത​ട​യു​ന്ന ഓ​സോ​ണ്‍ പാ​ളി ദു​ർ​ബ​ല​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

2005ൽ ​ബ്രി​ട്ടീ​ഷ്, സ്വീ​ഡീ​ഷ് പ​ഠ​ന​ങ്ങ​ളി​ലും 2011ൽ ​ഡാ​നി​ഷ് പ​ഠ​ന​ത്തി​ലും മൊ​ബൈ​ൽ ട​വ​റി​ൽ​നി​ന്നു​ള്ള റേ​ഡി​യേ​ഷ​ൻ അ​പ​ക​ട​ക​ര​മാ​ണെ​ന്നു തെ​ളി​യി​ച്ചി​ട്ടി​ല്ല. മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലും കാ​ൻ​സ​ർ സാ​ധ്യ​ത ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഒ​രു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ​ഫോ​ണ്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ൽ​ക​രു​ത്. അ​ത് അ​വ​രു​ടെ ര​ക്ത​ത്തെ ബാ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഡോ. ​ച​ന്ദ്ര​മോ​ഹ​ൻ പ​റ​ഞ്ഞു.

ടെ​ലി​കോം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് റി​സോ​ഴ്സ് ആ​ൻ​ഡ് മോ​ണി​ട്ട​റിം​ഗ് (ടേം) ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സി. ​സു​നി​ത മൊ​ബൈ​ൽ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. സൂ​ര്യ​ര​ശ്മി​ക്ക് മൊ​ബൈ​ൽ ട​വ​ർ റേ​ഡി​യേ​ഷ​നേ​ക്കാ​ൾ ആ​യി​രം മ​ട​ങ്ങ് ശ​ക്തി​യു​ണ്ടെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 15000 ലേ​റെ ട​വ​റു​ക​ൾ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രി​ട​ത്തും റേ​ഡി​യേ​ഷ​ൻ ഉ​ള്ള​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

മൊ​ബൈ​ൽ  ട​വ​റു​ക​ൾ തേ​നീ​ച്ച, പ​ക്ഷി​ക​ൾ എ​ന്നി​വ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന​തി​നും തെ​ളി​വി​ല്ലെ​ന്നും പ​ക്ഷി​ക​ൾ ട​വ​റി​നു മു​ക​ളി​ൽ കൂ​ടു​വ​യ്ക്കു​ന്ന​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും സു​നി​ത പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ക്ഷി​പ്ത താ​ത്പ​ര്യ​ത്തോ​ടെ ഒ​രു​വി​ഭാ​ഗം മൊ​ബൈ​ൽ ട​വ​റു​ക​ൾ​ക്കെ​തി​രേ അ​നാ​വ​ശ്യ വി​വാ​ദം ഉ​യ​ർ​ത്തു​ക​യാ​ണെ​ന്നു ക​ള​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ട​വ​ർ സം​ബ​ന്ധി​ച്ചു നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സ​തീ​ശ​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ർ പാ​ലി​ക്കേ​ണ്ട നി​യ​മ​പ​ര​മാ​യി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് റി​ട്ട. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫും വി​ശ​ദീ​ക​രി​ച്ചു. ടേം ​ഡ​യ​റ​ക്ട​ർ ടി. ​ശ്രീ​നി​വാ​സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള സെ​ക്ര​ട്ട​റി​മാ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts