പു​ന​ർ​വി​വാ​ഹ പ​ര​സ്യം ന​ൽ​കി മ​ജീ​ദ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ട്ടി​പ്പ് നടത്തി ; ഇ​ര​ക​ൾ കൂ​ടു​ത​ലും വി​വാ​ഹമോ​ചി​ത​രും വി​വാ​ഹ​പ്രാ​യം ക​ഴി​ഞ്ഞവ​രും

majeed-thattippuനി​ലമ്പൂ​ർ: പ​ത്ര​ങ്ങ​ളി​ൽ പു​ന​ർ​വി​വാ​ഹ പ​ര​സ്യം ന​ൽ​കി യു​വ​തി​ക​ളെ വി​ളി​ച്ചു വ​രു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​വും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ക​വ​ർ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി വ​ല​പ്പു​ഴ പു​തി​യാ​പ്ല മ​ജീ​ദി (കു​ട്ടി മ​ജീ​ദ്-42) നെ​യാ​ണ് നി​ലമ്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭാ​ര്യ മ​രി​ച്ചു പു​ന​ർ​വി​വാ​ഹം ക​ഴി​ക്കാ​നാ​ണെ​ന്ന പേ​രി​ൽ പ​ത്ര​ങ്ങ​ളി​ൽ വി​വാ​ഹ പ​ര​സ്യം ന​ൽ​കി​യാ​ണ് ഇ​ര​ക​ളെ ഇ​യാ​ൾ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. വ്യാ​ജ സിം​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ത്ര​ങ്ങ​ളി​ൽ ന​ന്പ​റു​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്. പ​ര​സ്യം ക​ണ്ടു വി​ളി​ക്കു​ന്ന യു​വ​തി​ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി അ​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​റി​ഞ്ഞ​ശേ​ഷം ഭാ​ര്യ മ​ര​ണ​പ്പെ​ട്ടു​വെ​ന്നും ഒ​രു കു​ട്ടി​യു​ണ്ടെ​ന്നും ഗ​ൾ​ഫി​ൽ വ​ലി​യ ബി​സി​ന​സാ​ണെ​ന്നും ധ​രി​പ്പി​ച്ചാ​ണ് മ​ജീ​ദ് ത​ട്ടി​പ്പി​നു വ​ഴി​യൊ​രു​ക്കു​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​പി മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉൗ​ട്ടി​യി​ലേ​ക്കു​ള്ള വി​നോ​ദ​യാ​ത്ര​ക്കി​ടെ രാ​ത്രി മാ​രു​തി ആ​ൾ​ട്ടോ കാ​റി​ൽ  പോ​കു​ന്പോ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വി​ല​കൂ​ടി​യ​തു​ൾ​പ്പെ​ടെ നാ​ലു മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഇ​ര​ട്ട സിം ​സെ​റ്റു​ക​ൾ, എ​ടി​എം കാ​ർ​ഡു​ക​ൾ കേ​ര​ള, ത​മി​ഴ്നാ​ട് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ, പാ​സ്പോ​ർ​ട്ടു​ക​ൾ, ഐ​ഡി കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡു​ക​ൾ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ, വാ​ച്ചു​ക​ൾ, ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ൾ, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ, വ്യാ​ജ ഐ​ഡി​കാ​ർ​ഡു​ക​ൾ എ​ന്നി​വ ഇ​യാ​ളി​ൽ നി​ന്നു പിടി​ച്ചെ​ടു​ത്തു.

സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്ക് സൈ​റ്റു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ എ​ഡി​റ്റു ചെ​യ്തു പ​തി​ച്ചാ​ണ് മൊ​ബൈ​ൽ ക​ട​ക​ളി​ൽ നി​ന്നു സിം​കാ​ർ​ഡു​ക​ൾ ത​ര​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു സിം​കാ​ർ​ഡി​ൽ ഒ​രു യു​വ​തി​യെ മാ​ത്ര​മാ​യി​രി​ക്കും വി​ളി​ക്കു​ക. ഒ​രാ​ഴ്ച ക​ഴി​ഞ്ഞു സിം​കാ​ർ​ഡ് പൊ​ട്ടി​ച്ചു ക​ള​യു​ക​യാ​ണ് പ​തി​വ്. ഇ​തി​നു മു​മ്പ് 20 ത​വ​ണ ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ജാ​മ്യ​ത്തി​ലി​റ​ങ്ങും. ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​സ് പി​ൻ​വ​ലി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കൂ​ടൂ​ത​ൽ ഇ​ര​ക​ളും വി​വാ​ഹ മോ​ച​നം നേ​ടി​യ​വ​രും വി​വാ​ഹ​പ്രാ​യം ക​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന​വ​രു​മാ​ണ്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ഞ്ചേ​രി, വ​ട​ക്കാ​ഞ്ചേ​രി, മേ​ലാ​റ്റൂ​ർ, വാ​ഴ​ക്കാ​ട്, കോ​ട്ട​ക്ക​ൽ, വാ​ളാ​ഞ്ചേ​രി, പൊ​ന്നാ​നി, ക​ള​മ​ശേ​രി, നാ​ട്ടു​ക​ൽ, ന​ല്ല​ളം, ത​ളി​പ​റ​മ്പ്, ക​ടു​ത്തു​രു​ത്തി, എ​റ​ണാ​കു​ളം, ചി​റ​യി​ൻ​കീ​ഴ്, കാ​ളി​കാ​വ്, ചെ​റു​തു​രു​ത്തി, ക​സ​ബ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നു ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ളു​ണ്ട്.

Related posts