ഫര്‍വാനിയ ആശുപത്രിയില്‍ ജോലിചെയ്യുന്ന നൂറിലേറെ മലയാളി നഴ്‌സുമാരെ കരാര്‍ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടുവെന്നാരോപിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതി. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്നവരെയാണ് കൂട്ടമായി പിരിച്ചുവിട്ടത്.
അഞ്ച് വര്‍ഷം മുന്‍പ് മൂന്നുവര്‍ഷത്തെ കരാറില്‍ കുവൈത്തില്‍ എത്തിയവരാണ് നഴ്‌സുമാര്‍. പിന്നീട് ഓരോ വര്‍ഷത്തേക്കായി രണ്ടുതവണ കരാര്‍ പുതുക്കിനല്‍കി. വീണ്ടും പുതുക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ഉടന്‍ നാട്ടിലേക്ക് പോകാന്‍ ഒരുങ്ങണമെന്ന് ഞായറാഴ്ച കമ്പനി ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കമ്പനിക്കെതിരെ നടപടി സാധ്യമല്ലെന്നാണ് വിവരം. വീണ്ടും കരാര്‍ പുതുക്കി നല്‍കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് എത്രയും വേഗം നാട്ടില്‍ പോകാന്‍ തയ്യാറായിക്കൊള്ളാനുള്ള കരാര്‍ കമ്പനിയുടെ അറിയിപ്പ് വെള്ളിടിപോലെ എത്തിയത്. ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി നഷ്ടമായത് കനത്ത പ്രതിസന്ധിയിലാക്കി എന്നാണ് നഴ്‌സുമാരുടെ പരാതി.