ആശങ്കകൾക്ക് വിരാമം..! എ​സ്എം​ഇ​യിലെ കോ​ഴ്സു​ക​ൾ​ക്ക് ആ​രോ​ഗ്യ​ വാഴ്സിറ്റി അം​ഗീ​കാ​രം; ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ. ഷൈ​​ല​​ജ​​യാ​​ണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്

smeജോ​​മി കു​​ര്യാ​​ക്കോ​​സ്
കോ​​ട്ട​​യം: റെ​​ഗു​​ലേ​​റ്റ​​റി ബോ​​ർ​​ഡി​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന​​തോ​​ടെ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൻ എ​​ഡ്യു​​ക്കേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾ​​ക്ക് ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അം​​ഗീ​​കാ​​ര​​വും ല​​ഭി​​ക്കും. ഇ​​ന്ന​​ലെ നി​​യ​​മ​​സ​​ഭ​​യി​​ൽ ഉ​​മ്മ​​ൻ ​ചാ​​ണ്ടി ഉ​​ന്ന​​യി​​ച്ച സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി ന​​ല്കി​​യ ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ. ഷൈ​​ല​​ജ​​യാ​​ണ് ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ച​​ത്. ഇ​​തോ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഭാ​​വി സു​​ര​​ക്ഷി​​ത​​മാ​​കും. തു​​ല്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് സം​​ബ​​ന്ധി​​ച്ചും തു​​ട​​ർ​​പ്ര​​വ​​ർ​​ത്ത​​നം സം​​ബ​​ന്ധി​​ച്ചും തീ​​രു​​മാ​​ന​​മാ​​കേ​​ണ്ട​​തു​​ണ്ട്.

ബി​​എ​സ്‌​സി, എം​​എ​​സ്‌​സി മൈ​​ക്രോ ബ​​യോ​​ള​​ജി, ബി​​എം​​ആ​​ർ​​ടി, എം​​എ​സ്‌​സി ബ​​യോ​​കെ​​മി​​സ്ട്രി, ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി എ​​ന്നീ കോ​​ഴ്സു​​ക​​ൾ​​ക്കാ​ണു തു​​ട​​ർ ന​​ട​​പ​​ടി​ വേ​​ണ്ടി​​വ​​രു​​ന്ന​​ത്. എ​​സ്എം​​ഇ 15 കോ​​ഴ്സു​​ക​​ളി​​ൽ ബി​​എ​സ്‌​സി കോ​​ഴ്സു​​ക​​ൾ​​ക്ക് ന​​ഴ്സിം​​ഗ് കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും ബി​​ഫാം, എം​​ഫാം കോ​​ഴ്സു​​ക​​ൾ​​ക്ക് ഫാ​​ർ​​മ​​സി കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും അം​​ഗീ​​കാ​​ര​​വു​​മു​​ണ്ട്. ഇ​​തോ​​ടെ നെ​​ടു​​ങ്ക​​ണ്ടം, പാ​​ലാ, ചെ​​റു​​വാ​​ണ്ടൂ​​ർ, ചു​​ട്ടി​​പ്പാ​​റ സെ​​ന്‍റ​​റു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ്ര​​ശ്നം പൂ​​ർ​​ണ​​മാ​​യും പ​​രി​​ഹ​​രി​​ച്ചു.
ബി​​എ​​സ്‌​സി, എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി കോ​​ഴ്സു​​ക​​ൾ​​ക്ക് 2012 വ​​രെ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ​​ക്കു പാ​​രാ മെ​​ഡി​​ക്ക​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ണ്ടാ​​യി​​രു​​ന്നു. ബി​​എം​​ആ​​ർ​​ടി കോ​​ഴ്സി​​നു 2014 വ​​രെ പ​​ഠി​​ച്ചി​​റ​​ങ്ങി​​യ ബാ​​ച്ചി​​നും എം​​എ​​സ്‌​സി ബ​​യോ കെ​​മി​​സ്ട്രി കോ​​ഴ്സി​​നു 2012 പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ​​ക്കും പി​​എം​​സി അം​​ഗീ​​കാ​​ര​​മു​​ണ്ട്. ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി കോ​​ഴ്സി​​നു 2009തി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ​​ക്കും അം​​ഗീ​​കാ​​ര​​മു​​ണ്ട്.

ബി​​പി​​ടി, എം​​പി​​ടി, എം​​എ​​ച്ച്എ, എം​​പി​​എ​​ച്ച്, എം​​എ​​സ്‌​സി അ​​നാ​​ട്ട​​മി, മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേ​ഷ​​ൻ, ബ​​യോ മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​ട്രു​​മെ​ന്‍റേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾ​​ക്ക് റെ​​ഗു​​ലേ​​റ്റ​​റി അ​​ഥോ​​റി​​റ്റി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യാ​​യ​​തി​​നാ​​ൽ തു​​ല്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നും തു​​ട​​ർ​​പ്ര​​വേ​​ശ​​ന​​ത്തി​​നും പ്ര​​ശ്ന​​മി​​ല്ല. ഗാ​​ന്ധി​​ന​​ഗ​​ർ, പു​​തു​​പ്പ​​ള്ളി, മ​​ണി​​മ​​ല​​ക്കു​​ന്ന്, അ​​ങ്ക​​മാ​​ലി സെ​​ന്‍റ​​റു​​ക​​ളി​​ലെ ഏ​​താ​​നും കോഴ്സുക​​ൾ​​ക്കാ​​ണ് ഇ​​നി അം​​ഗീ​​കാ​​രം ല​​ഭി​​ക്കേ​​ണ്ട​​തു​​ള്ള​​ത്.​

ന​​ഴ്സിം​​ഗ് കൗ​​ണ്‍​സി​​ൽ, ഫാ​​ർ​​മ​​സി കൗ​​ണ്‍​സി​​ൽ, പാ​​രാ​​മെ​​ഡി​​ക്ക​​ൽ കൗ​​ണ്‍​സി​​ൽ പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​ക്കി അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന​​തോ​​ടെ എ​​സ്എം​​ഇ​​യു​​ടെ ഭാ​​വി സു​​ര​​ക്ഷി​​ത​​മാ​​കും. ഒ​​രു യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ട​​ത്തു​​ന്ന കോ​​ഴ്സു​​ക​​ൾ​​ക്ക് മ​​റ്റൊ​​രു യൂ​​ണി​​വേ​​ഴ്സി​​റ്റി അം​​ഗീ​​കാ​​രം ന​​ല്കു​​ന്ന​​തി​​ൽ സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ള്ള​​തി​​നാ​​ൽ എ​​സ്എം​​ഇ കോ​​ള​​ജു​​ക​​ളെ സ്വ​​യം​​ഭ​​ര​​ണാ​​വ​​കാ​​ശ​​മു​​ള്ള കോ​​ള​​ജാ​​യി മ​​റ്റേ​​ണ്ടി​​വ​​രും.

ഇ​​തി​​നാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി, ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​ർ, ആ​​രോ​​ഗ്യ, വി​​ദ്യാ​​ഭ്യ​​സ സെ​​ക്ര​​ട്ട​​റി​​മാ​​ർ, സ​​ർ​​ക്കാ​​ർ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട സ്വ​​യം​​ഭ​​ര​​ണ സൊ​​സൈ​​റ്റി രൂ​​പീ​​ക​​രി​​ക്കാ​​നു​​ള്ള നി​​യ​​മാ​​വ​​ലി​​യു​​ടെ രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. ഈ ​​രൂ​​പ​​രേ​​ഖ​​യ്ക്ക് സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് സൊ​​സൈ​​റ്റി പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജ​​മാ​​കും. മൂ​​ന്നു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ സ്വ​​യം​​ഭ​​ര​​ണാ​​വ​​കാ​​ശ​​മു​​ള്ള കോ​​ള​​ജാ​​യി എ​​സ്എം​​ഇ മാ​​റ്റാ​​നാ​​ണു തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ.

Related posts