ആലുവ: എടയപ്പുറത്ത് പുരയിട ത്തിലെ കിണറ്റിൽ നിന്ന് അത്യുഗ്ര വിഷമുള്ള പുല്ലാനി മൂർഖനെ പിടികൂടി. ജല അഥോറിട്ടിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ കോതമംഗലം സ്വദേശി ബഷീറിന്റെ കിണറ്റിലാണ് ഇന്നലെ വൈകുന്നേരം നാലിനു പാമ്പിനെ കണ്ടത്.
ഉടൻ പോലീസ് കൺട്രോൾ റൂമിൽ വിവര മറിയിച്ചെങ്കിലും ഫയർഫോഴ്സിൽ അറിയിക്കാനായിരുന്നു മറുപടി. തുടർന്ന് ഫയർ ഫോഴ്സിൽ അറിയിച്ചപ്പോൾ വനം വകുപ്പിനെ അറിയിക്കാനായിരുന്നു നിർദേശം. വനം വകുപ്പിനെ അറിയിച്ചപ്പോഴാകട്ടെ തീപിടിച്ചത് അണയ്ക്കാൻ പോയിരിക്കു കയാണെന്നും രണ്ട് ദിവസം കഴിഞ്ഞ് എത്താമെന്നായിരുന്നു മറുപടി.
തുടർന്ന് സമീപവാസികൾ തന്നെ വലിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കുരുക്കിട്ട് പാമ്പിനെ പിടി കൂടുകയായിരുന്നു. തുടർന്ന് കോടനാട് ഫോറസ്റ്റ് ഓഫീസിൽ നേരിട്ടെത്തിച്ചു.