തമിഴ് സിനിമയില്‍ ഇപ്പോള്‍ ഗോസിപ്പുകളുടെ കാലമാണെന്നു തോന്നുന്നു. സംവിധായകന് എ.എല്‍. വിജയ് മലയാളിയായ നടിയെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇപ്പോള്‍ മറ്റൊരു ഗോസിപ്പു കൂടി പുറത്തുവരുന്നു. നടന് വിശാലും ആന്‍ഡ്രിയ ജെര്‍മിയയും തമ്മിലുള്ള ബന്ധം. ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്നാണ് വാര്‍ത്തകള്‍. വിവാഹവേഷത്തില്‍ ഇരുവരും നില്ക്കുന്ന ചിത്രങ്ങളാണ് വാര്‍ത്തകള്‍ക്ക് കാരണം.
ചിദംബരം ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരാകുകയായിരുന്നുവത്രെ. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്ന് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. മിഷ്കിന് സംവിധാനം ചെയ്യുന്ന തുപാരി വാലി എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആന്‍ഡ്രിയയും വിശാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തമിഴ്നടന്‍ ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലായിരുന്നു.
നീണ്ട നാളായുള്ള പ്രണയത്തില്‍ അടുത്തിടെ ചില വിള്ളലുകള്‍ സംഭവിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരസംഘടനയായ നടികര്‍ സംഘത്തിന് ഒരു കെട്ടിടം പണിത ശേഷം മാത്രമേ താന്‍ വിവാഹം കഴിയ്ക്കൂ എന്ന നിലപാടിലാണ് വിശാല്‍. പ്രണയ ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത സിനിമാ ലോകത്ത് ആന്‍ഡ്രിയയ്ക്കും പല ബന്ധങ്ങളും പറഞ്ഞുകേട്ടു. സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറുമായി ആന്‍ഡ്രിയ പ്രണയത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു.