നടന്‍ പ്രകാശ് രാജിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന് പണികിട്ടി. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു ആരാധകന്റെ മൊബൈല്‍ ഫോണ്‍ പ്രകാശ് രാജ് എറിഞ്ഞ് ഉടച്ചു. സിനിമയുടെ ചിത്രീകരണത്തിന്റെ ആവശ്യത്തിനായി ചെന്നൈയില്‍ എത്തിയതായിരുന്നു താരം. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എക്‌സിറ്റ് ഗെയ്റ്റില്‍ അദ്ദേഹത്തെ കാത്ത് ആരാധകരും നില്‍ക്കുന്നുണ്ടായിരുന്നു. കടുത്ത ആരാധകനായ ഒരു യുവാവ് പെട്ടന്നുതന്നെ പ്രകാശ് രാജിനെ കടന്നുപിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആരാധകന്റെ പ്രവര്‍ത്തി കണ്ട പ്രകാശ് രാജ് ദേഷ്യത്തോടെ അയാളുടെ മൊബൈല്‍ പിടിച്ചുവാങ്ങി തറിയിലിട്ട് എറിഞ്ഞ് ഉടച്ചു. ആരാധകനെ പിടിച്ചു തള്ളുകയും ചെയ്തു. മൊബൈല്‍ കക്ഷണങ്ങളായി ചിതറിത്തെറിക്കുകയും ചെയ്തു. ഞെട്ടിപ്പോയ ആരാധകന്‍ പ്രകാശ് രാജിനോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ അദ്ദേഹം പെട്ടന്നുതന്നെ തന്നെ കാറില്‍ കയറി സ്ഥലം കാലിയാക്കി. സംഭവത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.