ജീ​വി​ത​ശൈ​ലീ രോ​ഗം: എ​ട​വ​ണ്ണ​യി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് കൂട്ടയോട്ടവും ഫു​ട്ബോ​ളും; എ​ട​വ​ണ്ണ സി​എ​ച്ച്സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ​മാ​സ​വും മെഡിക്കൽ ക്യാമ്പും

footbal-lഎ​ട​വ​ണ്ണ: ജീ​വി​ത ശൈ​ലി രോ​ഗം നേ​രി​ടാ​ൻ  എ​ട​വ​ണ്ണ സി​എ​ച്ച്സി ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍​റെ ഭാ​ഗ​മാ​യി ഫു​ട്ബോ​ൾ മ​ത്സ​ര​വും കൂ​ട്ട​യോ​ട്ട​വും ന​ട​ത്തു​ന്നു.  പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്ട്രോ​ൾ, പൊ​ണ്ണ​ത്ത​ടി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ചി​ട്ട​യാ​യ വ്യാ​യാ​മ​വും ഭ​ക്ഷ​ണ നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ​യും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കാ​തെ ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ പി​ടി​ച്ചു നി​ർ​ത്താം. ഇ​തി​നാ​യി എ​ട​വ​ണ്ണ സി​എ​ച്ച്സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ​മാ​സ​വും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചി​കി​ത്സാ ക്യാമ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ നാ​ലി​ന് രാ​വി​ലെ ഒമ്പ​ത​ര മു​ത​ൽ ഉ​ച്ച വ​രെ എ​ട​വ​ണ്ണ സ​ല​ഫി മ​ദ്ര​സ​യി​ൽ ജ​ന​ങ്ങ​ൾ​ക്കാ​യി സ്കീ​നിം​ഗ് ക്യാ​മ്പ് ന​ട​ത്തും. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നു വ്യാ​യാ​മ​ത്തി​ന്‍​റെ പ്രാ​ധാ​ന്യം പ​ക​ർ​ന്നു ന​ൽ​കു​വാ​ൻ അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം കൂ​ട്ട​യോ​ട്ട​വും സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​വും ന​ട​ത്തും.

എ​ട​വ​ണ്ണ വെ​റ്റ​റ​ൻ​സും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​വും ത​മ്മി​ലാ​ണ് ഫു​ട്ബോ​ൾ മ​ത്സ​രം. താ​ര​ങ്ങ​ളെ എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ലം മു​ത​ൽ സ്റ്റേ​ഡി​യം വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചാ​ന​യി​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​ട​വ​ണ്ണ സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി. മൊ​യ്തീ​ൻ​കോ​യ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍​റ് പി.​കെ ഷം​സു​ദീ​ൻ, ഡോ. ​പി.​പി. ജ​നീ​ഫ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ  പി. ​അ​ബ്ദു​റ​ഹി​മാ​ൻ,  ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഒ.​കെ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts