കല്യാണം കഴിച്ച പെണ്‍കുട്ടിയുമായി എപ്പോഴും ഫ്രണ്ട്‌സായി സംസാരിക്കാന്‍ പറ്റില്ല, ആ അവസരം ചിലര്‍ മുതലെടുത്തു, സാന്ദ്ര ബാബുവുമായുള്ള പ്രശ്‌നത്തെപ്പറ്റി വിജയ് ബാബു

vijay babuഫ്രൈഡേ ഫിലിംസ് സഹഉടമ സാന്ദ്ര തോമസുമായി ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു രംഗത്ത്. ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രമായ അങ്കമാലി ഡയറീസ് റിലീസ് ചെയ്യുന്ന വേളയിലാണ് വിജയ് ബാബു പ്രശ്‌നങ്ങളെക്കുറിച്ച് മനസുതുറന്നത്. തങ്ങളുടെ നല്ല ബന്ധം തകര്‍ത്തത് ചില ഏഷണിക്കാരാണെന്ന് അദേഹം തുറന്നുപറയുന്നു. ചെറിയ വഴക്കുകളും മറ്റും ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യന്റേയും ജീവിതത്തില്‍ സ്വഭാവികമാണ്. പക്ഷെ നിര്‍ഭാഗ്യവച്ചാല്‍ സിനിമ, രാഷ്ട്രീയം, സ്‌പോര്‍ട്‌സ് ഇങ്ങനെയുള്ള അറിയപ്പെടുന്ന ആള്‍ക്കാരുടെ മുഖം ഉള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍, അത് ഏറ്റെടുത്ത് വലിയ പ്രശ്‌നം ആക്കിമാറ്റുന്നത് സ്വഭാവികമാണ്. ഞങ്ങള്‍ അതില്‍ ഒരുപാട് വിഷമിച്ചുവെന്ന് വിജയ് പറയുന്നു.

രണ്ട് ദിവസം ഉണ്ടായ ഒരു ചെറിയ വഴക്ക്, ഞങ്ങളുടെ സ്‌നേഹ ബന്ധം, സുഹൃത്ത് ബന്ധം ഇഷ്ടമല്ലാത്ത ചില ആളുകള്‍, പ്രത്യേകിച്ച് ഒരു കാര്യം എന്താണെന്ന് വച്ചാല്‍ കല്ല്യാണം കഴിച്ച ഒരു പെണ്‍കുട്ടിയുമായി പണ്ടത്തെപ്പോലെ ഫ്രണ്ട്‌സായി എപ്പോഴുമെപ്പോഴും സംസാരിക്കാന്‍ പറ്റില്ല. ആ അവസരം മുതലെടുത്ത് അവിടെ കുറച്ച് ഏഷണി പറയുക, ഇവിടെ കുറച്ച് ഏഷണി പറയുക, അങ്ങനെ രണ്ട് ദിവസം ഉണ്ടായ ചെറിയൊരു പ്രശ്‌നം വലിയ സീനാക്കി അവതരിപ്പിക്കുന്നു.

പക്ഷെ ഞങ്ങളത് റിയലൈസ് ചെയ്തപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞുപോയി എന്ന് മാത്രം. പിന്നെ ഭാവിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഒരു വലിയ ഇഷ്യൂ ആയി മാറേണ്ടെന്ന് വച്ച് ഞങ്ങള്‍ തന്നെ എടുത്ത തീരുമാനമാണ് നിര്‍മാണ രംഗത്തെ ഈ വേര്‍പിരിയല്‍. നമ്മളുപോലും പ്രതീക്ഷിക്കാത്ത രീതിയില്‍ മാധ്യമങ്ങള്‍ അതിനെ പര്‍വതീകരിച്ചു. ജസ്റ്റ് ടു ഡേയ്‌സ് ഇഷ്യു. അതെല്ലാം കഴിഞ്ഞു. ഇനിയെങ്കിലും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്-വിജയ് ബാബു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

മലയാളത്തിന് ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാണ ജോഡികളായിരുന്നു ഇരുവരും. വിജയ് ബാബു മര്‍ദിച്ചെന്നാരോപിച്ച് സാന്ദ്ര തോമസ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം പുറംലോകമറിഞ്ഞത്. വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ തന്നെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നുമായിരുന്നു പരാതി. അവശനിലയിലായ സാന്ദ്രയെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുവരും ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

Related posts