ശ്രീ​ശാ​ന്തി​ന്‍​റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്നു ജ​ഡ്ജി പി​ൻ​മാ​റി

sreeshanth-lകൊ​ച്ചി: ഒ​ത്തു​ക​ളി​യു​ടെ പേ​രി​ലു​ള്ള ബി​സി​സി​ഐ​യു​ടെ ആ​ജീ​വ​നാ​ന്ത വി​ല​ക്കി​നെ​തി​രെ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്ത് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് ജ​ഡ്ജി പി​ൻ​മാ​റി.

ഹ​ർ​ജി മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​ഡ്ജി നേ​ര​ത്തെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് കേ​ൾ​ക്കു​ന്ന​തി​ൽ നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​വാ​യ​തെ​ന്നാ​ണ് സൂ​ച​ന. ഹ​ർ​ജി മ​റ്റൊ​രു സിം​ഗി​ൾ ബെ​ഞ്ച് അ​ടു​ത്ത ദി​വ​സം പ​രി​ഗ​ണി​ക്കും.

ഐ​പി​എ​ൽ ആ​റാം സീ​സ​ണി​ൽ ഒ​ത്തു​ക​ളി വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തി​നെ​തു​ട​ർ​ന്നാ​ണ് ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ത​ന്നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​ക്ക് ഒ​ഴി​വാ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ബി​സി​സി​ഐ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നാ​ണ് ശ്രീ​ശാ​ന്തി​ന്‍റെ ആ​ക്ഷേ​പം.

ഏ​പ്രി​ൽ ആ​ദ്യം സ്കോ​ട്ട്‌​ല​ൻ​ഡി​ൽ പ്രി​മി​യ​ർ ലീ​ഗ് ക​ളി​ക്കാ​ൻ ക്ഷ​ണ​മു​ണ്ടെ​ന്നും ഇ​തി​നു​ള്ള എ​ൻ​ഒ​സി​ക്കു വേ​ണ്ടി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ബി​സി​സി​ഐ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ച്ചേ​ക്കും.

Related posts