ലക്നോ: വോട്ട് ചെയ്യാൻ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ ശിവസേന രംഗത്ത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ബിജെപിയുടെ ഭയമാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് പിന്നിലെന്ന് ശിവസേന കുറ്റപ്പെടുത്തി. ശിവസേന മുഖപത്രമായ സാമ്നയിലാണ് ബിജെപിക്കെതിരായ വിമര്‍ശനം.
പോളിംഗ് ബൂത്തുകളില്‍ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ വിന്യസിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് രണ്ടിനാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.