ന്യൂഡല്‍ഹി: കിംഗ്ഫിഷര്‍ എയര്‍ ലൈന്‍സിന്റെ തകര്‍ച്ചയ്ക്കു കാരണം പ്രാറ്റ് ആന്‍ഡ് വൈറ്റ്നി (പിഡബ്ള്യൂ) എന്‍ജിനാണെന്ന് വിജയ് മല്യ. ട്വിറ്ററിലൂടെയാണ് വിജയ് മല്യ പിഡബ്ള്യൂ എന്‍ജിനുകള്‍ വിതരണം ചെയ്ത ഐഎഇ കമ്പനിക്കെതിരേ ആഞ്ഞടിച്ചത്.
കേടായ എന്‍ജിനുകള്‍ വിതരണം ചെയ്തതിന് ഐഎഇ കമ്പനിക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചിരിക്കയാണെന്നും ട്വീറ്ററിൽ കുറിച്ചു. എ320 നിയോ പ്ലെയിനുകളിലെ പിഡബ്ള്യൂ എന്‍ജിനുകളെക്കുറിച്ച് രാജ്യത്തെ ഏവിയേഷന്‍ റെഗുലേറ്ററി ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മല്യയുടെ വെളിപ്പെടുത്തൽ പിഡബ്ള്യൂ എന്‍ജിനുകള്‍ സ്ഥാപിച്ചിട്ടുള്ള പ്ലെയിനുകളില്‍ വിവിധ തരം പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.