വടിച്ചുമാറ്റണം, തെറ്റിദ്ധാരണകള്‍! വ്യത്യസ്തമായ സമരരീതിയുമായി ബോളിവുഡ് നടിമാര്‍; റേസര്‍ ആയുധമാക്കിയ ക്യാംപയിനെക്കുറിച്ചറിയാം

shave-your-opinion.jpg.image.784.410സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന കാലഘട്ടമാണിത്. ചലച്ചിത്രമേഖലയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ബോളിവുഡെന്നോ ഹോളിവുഡെന്നോ മോളിവുഡെന്നോ ഒന്നും ഇതിന് വ്യത്യാസമില്ല. സ്ത്രീകളുടെ വസ്ത്രധാരണമാണ് അവര്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് ഒട്ടുമിക്ക ആളുകളും ധരിച്ചുവച്ചിരിക്കുന്നത്. ഇത്തരത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണം മാത്രം കണ്ട് മുന്‍വിധിയോടെ അവരെ വിലയിരുത്തുന്നവരെ തുടച്ചു നീക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു സമരരീതിയ്ക്കാണ് ബോളിവുഡ് നടിമാര്‍ ചേര്‍ന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു സ്ത്രീ എന്തുധരിക്കണമെന്നത് അവളുടെ മാത്രം സ്വാതന്ത്രമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ചിത്രങ്ങളാണ് നടിമാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചതുകൊണ്ടോ വസ്ത്രത്തിന്റെ സ്ഥാനം അല്‍പ്പമൊന്നു മാറിപ്പോയതുകൊണ്ടോ ഏറെത്തുറിച്ചു നോട്ടങ്ങള്‍ സഹിക്കേണ്ടി വരാറുണ്ട് സ്ത്രീകള്‍ക്ക്. സ്ത്രീകളെ കൈയ്യേറ്റം ചെയ്യാനുള്ള കാരണങ്ങളായി അവരുടെ വസ്ത്രധാരണത്തിലെ പ്രത്യേകതകളെ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.

ഇത്തരത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ക്കെതിരെ ഷേവ് യുവര്‍ ഒപീനിയന്‍ എന്ന ക്യാംപെയിന്‍. ഹിന്ദി സീരിയല്‍ താരങ്ങളാണ് ഈ ക്യാംപെയിനു നേതൃത്വം നല്‍കുന്നത്. ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങളല്ല തീരുമാനിക്കേണ്ടത് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് റേസര്‍ കൈയ്യില്‍പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് നടികള്‍. മന്ദിര ബേദി, ജെന്നിഫര്‍ വിങ്ങെറ്റ്, അനിത ഹസ്സനാന്‍ദനി, രാഗിണി ഖന്ന തുടങ്ങിയ സീരിയല്‍ ടിവി താരങ്ങളാണ് റേസര്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

To all those who judge us women on our choice of clothes. #shaveyouropinion

A post shared by Anita H Reddy (@anitahassanandani) on

റേസര്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോസ്റ്റ് ചെയ്ത ശേഷം ജെന്നിഫര്‍ എഴുതിയിരിക്കുന്നതിങ്ങനെ. ‘ഒരു സ്ത്രീയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ അവളെ വിലയിരുത്തുന്നവര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് അവളെയല്ല, നിങ്ങളെത്തന്നെയാണ്. ആര്‍ക്കും ഒന്നിനും നിങ്ങളുടെയുള്ളിലെ തീപ്പൊരിയെ അണയ്ക്കാനാവില്ല. അതിനു ശ്രമിക്കുന്നവരോടു പറയുക ഷേവ് യുവര്‍ ഒപീനിയന്‍ എന്ന്’. shaveyouropinion എന്ന ഹാഷ്ടാഗോടെ പ്രചരിക്കുന്ന ക്യാംപെയിന്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ ക്യാംപയിന്‍ കേരളത്തിലേയ്ക്കും വ്യാപിക്കുമോ എന്ന് മാത്രമെ അറിയേണ്ടതുള്ളു.

For all those who have a problem with what I wear.. why don’t you just #shaveyouropinion !

A post shared by Mandira Bedi (@mandirabedi) on

Related posts