തിരുവനന്തപുരം: എംടി വാസുദേവന്‍ നായരുടെ സാഹിത്യം സംസ്ഥാന ബജറ്റില്‍ അങ്ങോളമിങ്ങോളം ഇട്ട് അലക്കിയ ധനമന്ത്രി തോമസ് ഐസകിനെ വിമര്‍ശിച്ച് ജോയ് മാത്യു. അസ്ഥാനത്ത് സാഹിത്യം വിളമ്പുന്നവരെപ്പിടിച്ച് സാഹിത്യ അക്കാദമി അധ്യക്ഷന്മാരോ യൂനിവേഴ്‌സിറ്റി സാഹിത്യവിഭാഗം തലവന്മാരോ ആക്കുകയാണു വേണ്ടത് അരിയുടേയും തുണിയുടേയും കാര്യം പറയണ്ടിടത്ത് സാഹിത്യം വിളബിയത് കൊണ്ട് കാര്യമില്ലയെന്നായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം. ഒരു പൗരന്റെ നിത്യ ജീവിതത്തെ ബാധിക്കുന്ന കണക്കും കണിശതയുമാണ് ധനമന്ത്രിയുടെ ബജറ്റില്‍ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്