ഇരിങ്ങാലക്കുട: വാഹനം വാടകയ്ക്കെടുത്ത് അയൽ സംസ്ഥാനത്തേയ്ക്ക് കടത്തുന്ന യുവാവ് പിടിയിൽ. മാപ്രാണം ആറ്റുപറത്ത് തങ്കപ്പൻ നായർ എന്നയാളുടെ മാരുതി സ്വിഫ്റ്റ് കാർ വാടകയ്ക്കെടുത്ത് അയൽ സംസ്ഥാനത്തേയ്ക്ക് കടത്തിയ കേസിലാണ് വരന്തരപ്പിള്ളി വലിയപറന്പ് വീട്ടിൽ ധാരാവി മൻസൂർ എന്നറിയപ്പെടുന്ന മൻസൂർ (24) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
2014 നവംബർ മാസത്തിൽ വാഹന ഉടമയിൽ നിന്നും വിവാഹ ആവശ്യത്തിനെന്നു പറഞ്ഞ് കാർ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ കൊണ്ട ുപോയി മറിച്ചു വിൽക്കുകയായിരുന്നു. ഈ കേസിലെ മറ്റു പ്രതികളായ വരന്തരപ്പിള്ളി സ്വദേശികളായ തൈവളപ്പിൽ ഉല്ലാസ്, മങ്ങാട്ടുശേരി സജീവൻ എന്നിവരെ മുന്പ് പോലീസ് പിടികൂടിയിരുന്നു. പിടിയിലായ മൻസൂറിന് വരന്തരപ്പിള്ളി, കൊടകര എന്നീ സ്റ്റേഷനുകളിൽ വധശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട ്. പ്രതി മുന്പ് മുംബൈയിലെ ധാരാവി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിട്ടുള്ളതിനാലാണ് ധാരാവി മൻസൂർ എന്നറിയപ്പെടുന്നത്.
ഈ കേസിൽ അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി എറണാകുളം, പെരുന്പിലാവ്, എടപ്പാൾ എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ പിൻതുടർന്ന പോലീസ് പ്രതി ജോലി സംബന്ധമായി തൃശൂരിൽ എത്തിയപ്പോൾ വിദഗ്ധമായി പിടികൂടുകയായിരുന്നു. വാഹനങ്ങൾ വാടകയ്ക്കെടുത്ത് അയൽ സംസ്ഥാനത്തേയ്ക്ക് കടത്തുന്ന സംഘത്തെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട എഎസ്പി കിരണ് നാരായണൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അടുത്തിടെ 15ഓളം വാഹനങ്ങൾ കണ്ടെ ടുത്തിരുന്നു. പ്രത്യേക അന്വേഷണസംഘത്തിൽ അനിൽ തോപ്പിൽ, മുരുകേഷ് കടവത്ത്, പി.കെ. മനോജ്, വി.ബി. രാജീവ് എന്നിവർ ഉണ്ട ായിരുന്നു.