ദുബായ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്കു 45-ാം കരിയര്‍ കിരീടം. ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ഫൈനലില്‍ സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡസ്കോയെ 6-3, 6-2നു തോല്‍പ്പിച്ചാണ് മുറെ ഈ വര്‍ഷത്തെ ആദ്യകിരീടത്തില്‍ മുത്തമിട്ടത്. 25 വര്‍ഷത്തെ ചരിത്രമുള്ള ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു ബ്രിട്ടീഷ് താരം ജേതാവാകുന്നത്.
പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ -പോളണ്ടിന്റെ മാര്സിന് മറ്റ്കോവ്സ്കി സഖ്യത്തെ 4-6, 6-3, 10-3ന് ഡച്ച്-റൊമാനിയന്‍ ടീമായ ജീന്‍ ജൂലിയന്‍ റോജര്‍, ഹോരിയ ടെകാവു പരാജയപ്പെടുത്തി.