ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.
ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.