കരുവാറ്റ: ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഹരിപ്പാട് കരുവാറ്റ കാരമുക്ക് വാലുചിറില് സുജിത്ത് (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധു രാജീവനെ പോലീസ് തെരയുന്നു.
ഞായറാഴ്ച രാത്രി 10 ഓടെ കാരമുക്കിലായിരുന്നു സംഭവം. കുത്തേറ്റ സുജിത്തിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ 10.30 ഓടെ മരിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആലപ്പുഴയില്‍ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്. എന്നാല്‍, ഇപ്പോഴത്തെ സംഭവത്തിന് രാഷ്ട്രീയം ഇല്ലെന്നു പോലീസ് അറിയിച്ചു.