വിവിധ കാലഘട്ടങ്ങളില്‍ വിവിധ മഹാമാരികള്‍ ലോകജനതയെ ആക്രമിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു 1981 ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിക്കു സമാനമായ രോഗം. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ രോഗം വീണ്ടും വരുമെന്നുള്ള രീതിയില്‍ ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് എത്തിയിരിക്കുകയാണിപ്പോള്‍. വര്‍ഷങ്ങളായി ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബയോടെററിസമെന്ന മാരകരോഗം തിരിച്ചുവരുന്നതായി അമേരിക്കന്‍ സോഫ്റ്റ്വെയര് വ്യവസായിയായ ബില്‍ഗേറ്റ്സ് വ്യക്തമാക്കി. കൃത്രിമമായി നിര്‍മ്മിച്ചെടുത്ത രോഗാണുക്കളാണ് വായുവിലൂടെ രോഗം പരത്തുന്നത്. 1981 ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിക്കു സമാനമായ രോഗം ഉടന്‍ തന്നെ ലോകത്തെ ബാധിക്കുമെന്ന് ജര്‍മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ബില്ഗേയ്റ്റ്സ് പറഞ്ഞത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഈ മഹാരോഗം ആഗോള പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബില്‍ഗേറ്റ്സ് പറയുന്നു.
കംമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ ഇരുന്ന് ജനറ്റിക്ക് എഞ്ചിനിയര്മാരായിരിക്കും മഹാമാരി നിര്‍മ്മിക്കുക. ലോക ജനസംഖ്യയെ ഇല്ലായ്മ ചെയ്യാന്‍ ജനിതകമാറ്റം വരുത്തിയ രോഗാണുക്കളെ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ രഹസ്യമായി പല കേന്ദ്രങ്ങളിലും ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടെന്ന സൂചനയും ബില്‍ഗേറ്റ്സ് നല്കി. ഒരു ന്യൂക്ലിയര്‍ യുദ്ധത്തില്‍ കൊന്നൊടുക്കുന്നതിനേക്കാള്‍ അധികം മനുഷ്യരെ ഈ രോഗാണുക്കള്‍ക്ക് കൊന്നൊടുക്കാന്‍ സാധിക്കും.
പുതിയതരം പകര്‍ച്ചവ്യാധി ലോകത്തു പടരുന്നതായി ലോകാരോഗ്യസംഘടന കഴിഞ്ഞ വര്‍ഷം കണ്ടെത്തിരുന്നു. കണക്കുകള്‍ പ്രകാരം 40 രാജ്യങ്ങളെ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നും ബില്‍ഗേറ്റ്സ് പറയുന്നു. ജനറ്റിക് എന്ജിനീറിംഗിന്റെ സാധ്യതകള്‍ ഉപയോഗിച്ചാണ് ബയോളജിക്കല്‍ വൈറസുകളെ ആയുധങ്ങളാക്കി മാറ്റുന്നത്. ലോകത്തേയ്ക്കും വച്ച് ഏറ്റവും ഭീതിജനകമായ വൈറസുകളായിരിക്കും ഇവ. ലോകത്ത് ഭീകരത വിതക്കുന്നതിന് ജൈവശാസ്ത്ര വൈറസുകളെ പകര്‍ച്ചവ്യാധികളാക്കി അയക്കുന്ന പ്രക്രിയയാണ് ബയോടെററിസം.