മങ്കൊമ്പ്: കുട്ടനാടിന്റെ വികസന മുരടിപ്പ് പരിഹരിക്കാന്‍ ഈ ബജറ്റിലും എല്‍ഡിഎഫ് സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലന്ന് ഡിസിസി പ്രസിഡന്റ് എം. ലിജു. കുട്ടനാട് നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടനാടിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര നടപടി ഉണ്ടാകുന്നതിനും വേണ്ടിയാണ് മാര്‍ച്ച് 16 മുതല്‍ കൊടിക്കുന്നില്‍ സുരേഷ് എംപി 48 മണിക്കൂര്‍ രാപകല്‍ സമരം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമരം കുട്ടനാടിന്റെ രൂക്ഷമായ കുടിവെള്ള പ്രശ്നം, തകര്‍ന്ന റോഡുകള്‍, ഉപ്പുവെള്ള പ്രശ്നം എന്നിവ പരിഹരി ക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജോസഫ് ചേക്കോടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസുകുട്ടി മാത്യു, അലക്സ് മാത്യു, കെ.ഗോപകുമാര്‍, പ്രമോദ് ചന്ദ്രന്, വി.കെ.സേവ്യര്‍, ടിജിന് ജോസഫ്, ജസ്റ്റിന്, ഇ.വി.കോമളവല്ലി, സിബിമൂലം കുന്നം, ജോര്‍ജ് മാത്യു പഞ്ഞിമരം, മാത്തുക്കുട്ടി കഞ്ഞിക്കര, വിജയകുമാര്‍ പൂമംഗലം എന്നിവര്‍ സംസാരിച്ചു.