പാലക്കാട്: മദ്യഷാപ്പുകളുടെ എണ്ണം കുറച്ചത്കൊണ്ടും ബാറുകൾ നിരോധിച്ചതുകൊണ്ടും മദ്യ. ഉപഭോഗത്തി കുറവ് വന്നിട്ടില്ലെന്നും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാൻ കഴിയൂയെന്നും എക്സൈസ്–തൊഴി വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കേരള സർക്കാർ ലഹരി വർജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടുകൾ വിതരണം ചെയ്ത് സംസാരിക്കുകയാരിന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി.
മദ്യനിരോധനം നടപ്പിൽ വരുത്തിയ രാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ ജനങ്ങളെ പൂർണമായും മദ്യ ഉപഭോഗത്തിൽ നിന്ന് മോചിപ്പിക്കാനായിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ’ വിമുക്തി’ പദ്ധതിയിലൂടെ സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കാമെന്ന വിശ്വാസമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
ചെമ്പൈ സ്മാരക ഹാളി നടന്ന പരിപാടിയിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ മാത്യൂസ് ജോൺ, അസി.കമ്മീഷണർ എം.എസ്.വിജയൻ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി രാമനാഥൻ, പെരുവെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ആർ.അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
നഗരസഭകൾക്ക് 50,000 രൂപ , ബ്ലോക്ക് –ഗ്രാമപഞ്ചായത്തുകൾക്ക് 25,000 രൂപ , കോളെജ്–സ്കൂളുകൾ എന്നിവയ്ക്ക് 5,000 രൂപ വീതവുമാണ് ഫണ്ടായി വിതരണം ചെയ്തത്.