താലികെട്ടിനു മുമ്പ് വിവാഹം മുടങ്ങുന്നത് സിനിമയില്‍ പതിവാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അത്ര സാധാരണമല്ല. എന്നാല്‍ പഞ്ചാബിലെ ലുധിയാനയില്‍ അങ്ങനെയൊരു സംഭവം നടന്നു. തന്നേക്കാള്‍ പതിനെട്ടു വയസു കുറഞ്ഞ പെണ്ണിനെ കെട്ടി സുഖമായി ജീവിക്കാമെന്നുള്ള തൈക്കിളവന്റെ പദ്ധതി ആദ്യ ഭാര്യ പൊളിച്ചടുക്കുകയായിരുന്നു. പോരാത്തതിന് വരനെ ആദ്യ ഭാര്യ ജനമധ്യത്തിലിട്ട് കൈകാര്യം ചെയ്യുകയും ചെയ്തു. വിശാല്‍ കുമാര്‍ സോനു എന്ന മധ്യവയസ്ക്കനാണ് ആദ്യ ഭാര്യ രാഖിയില് നിന്നും മര്‍ദ്ദനമേറ്റത്. മല്ഹ്ര റോഡിലെ ഒരു റസ്റ്ററന്റില്‍ വച്ചായിരുന്നു വിവാഹോഘോഷം. വിവാഹ വേദിയില്‍ ആധ്യ ഭാര്യയെ കണ്ടയുടന്‍ പണിപാളിയെന്ന് മനസിലായ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ ഭാര്യ വിട്ടുകൊടുത്തില്ല. പിറകെ ചെന്ന് ഓടിച്ചിട്ടു തല്ലുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു.സംഭവം അറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാര്‍ അവരുടെ പങ്കും കൊടുത്തു.
പതിനാലു വര്‍ഷം മുമ്പ് നടന്ന ആദ്യ വിവാഹം വേര്‍പ്പെടുത്താതെയാണ് ഇയാള്‍ രണ്ടാം വിവാഹത്തിന് ശ്രമിച്ചതെന്ന് രാഖി പറഞ്ഞു.
പതിമൂന്ന് വയസ് പ്രായമുള്ള ഒരു മകനും ദമ്പതികള്‍ക്കുണ്ട്. നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രാഖിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. എന്തായാലും കൊച്ചു പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ പറ്റാത്തതിന്റെ ഇച്ഛാഭംഗത്തോടെയാണ് ഇയാള്‍ പോലീസുകാരുടെ കൂടെ പോയത്.