ധനുഷിന്റെയടക്കം സ്വകാര്യ ചിത്രങ്ങൾ ഗായികയും അവതാരകയുമായ സുചിത്ര കാർത്തിക് ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് കോളിവുഡിലെ ഇപ്പോഴത്തെ ചർച്ച. നടി സഞ്ജിത ഷെട്ടിയുടെ സ്വകാര്യ വീഡിയോയും സുചിത്ര ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ഇപ്പോൾ സഞ്ജിത തന്നെ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങൾ അറഞ്ഞിട്ടുണ്ട്. എന്റെ ആരാധകരോടും സ്നേഹിക്കുന്നവരോടും ഒരു കാര്യം വ്യക്തമാക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്ന ചിത്രങ്ങൾ എന്റേതല്ല. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. സഞ്ജിത ഷെട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. അതേസമയം തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും താനല്ല ഇത്തരം ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നതിനു പിന്നിൽ എന്നുമാണ് സുചിത്ര പറയുന്നത്.
Related posts
യഥാര്‍ഥ പി.പി. അജേഷിനെ തേടി “പൊന്മാൻ’ സിനിമയിലെ അജേഷ്
കൊച്ചി: ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ ഒരുക്കിയ “പൊന്മാന്’ എന്ന ചിത്രത്തിലെ യഥാര്‍ഥ നായകനായ പി. പി അജേഷിനെ...ഇടി മഴ കാറ്റ്: ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മുഖ്യവേഷങ്ങളിൽ
ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗൻ...കോൺഫിഡൻസ് ലെവലാണത്; റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ലെന്ന് പ്രിയങ്ക അനൂപ്
ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിലൊക്കെ എൻറെ പേര് പറയുന്നത് റീച്ച് കിട്ടാൻ വേണ്ടിയാണ്. ഞാനൊന്നും പോകില്ല. ആദ്യം മുതലേ ബിഗ് ബോസ്...