ശ്യാമിന്‍റെ വീടിലെത്തിയാൽ ആദ്യമൊന്നമ്പ രക്കും; മുറ്റം നിറയെ കെഎസ്ആർടിസി ബസുകൾ; കെഎസ്ആർടിസിയെ സ്നേഹിക്കുന്ന ശ്യാമിന്‍റെ വിശേഷങ്ങളിലൂടെ

ksrtcക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​ർ ശ്രീ​നി​ല​യം ശ്യാം​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ ആ​ദ്യ​മൊ​ന്ന​ന്പ​ര​ക്കും. ഏ​തെ​ങ്കി​ലും കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണോ ത​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന സം​ശ​യ​മാ​വും ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ആ​ദ്യം ഉ​ണ്ടാ​വു​ക. കെഎസ്ആ​ർ​ടി​സി ബ​സു​ക​ളെ പ്ര​ണ​യി​ക്കു​ന്ന ശ്യാം ​നി​ർ​മി​ക്കു​ന്ന  ബ​സു​ക​ളെ​ലാം വീ​ടി​ന്‍റെ മു​റ്റ​ത്തും പോ​ർ​ച്ചി​ലു​മെ​ല്ലാ​മാ​യി പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​ഴ്ച്ച ഏ​വ​രെ​യും അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന​താ​ണ്. കെഎസ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ കേ​ര​ള​ത്തി​ലെ ഏ​ല്ലാ മോ​ഡ​ലു​ക​ളും ശ്യാം ​നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ചെ​റു​പ്പം മു​ത​ലേ കെഎസ്ആ​ർ​ടി​സി  ബ​സു​ക​ളോ​ടു​ള്ള ഇ​ഷ്ട​മാ​ണ് ശ്യാ​മി​നെ ആ​യി​ര​ക​ണ​ക്കി​ന് രൂ​പ ചെല​വ​ഴി​ച്ചു ഓ​രോ ബ​സും നി​ർ​മി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, വേ​ണാ​ട്, ഓ​ർ​ഡി​ന​റി, ഡീ​ല​ക്സ് ചു​ട​ങ്ങി​യ എ​ല്ലാ ബ​സു​ക​ളും ശ്യാ​മി​ന്‍റെ ക​ര​വി​രു​തി​ൽ പൂ​ർ​ണ​ത​യോ​ടെ സൃ​ഷ്ടി​ക്കപ്പെട്ടു. ബ​സു​ക​ൾ​ക്കൊ​പ്പം നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും ശ്യാം ​നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​ഠ​ന​ത്തി​നി​ടയിൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കു പോ​യി ഉ​ണ്ടാ​ക്കു​ന്ന പ​ണ​മു​പ​യോ​ഗി​ച്ചാ​ണ് ശ്യാ​മി​ന്‍റെ വാ​ഹ​ന​നി​ർ​മാ​ണം. ത​കി​ടും ത​ടി​ക​ളും പാ​ഴ് വസ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.

ഉ​ളി​യും ഹാ​ക്സോ ബ്ലെ​യി​ഡും നി​ർ​മാ​ണാ​യൂ​ധ​ങ്ങ​ൾ. ര​ണ്ട് മാ​സ​മെ​ങ്കി​ലും ഒ​രു വ​ണ്ടി നി​ർ​മി​ക്കാ​ൻ വേ​ണ്ടി വ​രു​മെ​ന്ന് ശ്യാം ​കു​മാ​ർ പ​റ​യു​ന്നു. കെഎസ്ആ​ർ​ടി​സി​യു​ടെ ഏ​ത് മോ​ഡ​ൽ നി​ര​ത്തി​ലി​റ​ങ്ങി​യാ​ലും ശ്യാം ​അ​തു നി​ർ​മി​ച്ചി​രി​ക്കും. എ​ട്ടാം ക്ലാ​സ്സി​ൽ പ​ഠി​ക്കു​ന്പോ​ളാ​ണ് ആ​ദ്യ​മാ​യി ബ​സും ലോ​റി​യും വി​മാ​ന​വു​മെ​ല്ലാം ശ്യാം ​നി​ർ​മി​ച്ചു തു​ട​ങ്ങി​യ​ത്. ബ​സു​ക​ളു​ടെ വാ​തി​ലു​ക​ളും സീ​റ്റും ചി​ല്ലി​ലെ എ​ഴു​ത്തു​മെ​ല്ലാം ഒ​ർ​ജി​നലി​നെ വെ​ല്ലു​ന്ന​വ​യാ​ണ്.

വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി വീ​ടി​ന്‍റെ സ​മീ​പ​ത്താ​യി കെഎൻകെ എ​ന്ന പേ​രി​ൽ ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പും ശ്യാ​മി​നു​ണ്ട്. അ​ഞ്ച​ര​യ​ടി നീ​ള​മു​ള്ള ല​ക്ഷ്വ​റി ബ​സ് നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ശ്യാം. ​ഇ​തി​നാ​യി ബ​സി​ന്‍റെ ബോ​ഡി ഉ​ണ്ടാ​ക്കിക്ക​ഴി​ഞ്ഞു. ലൈ​റ്റു​ക​ളും സൗ​ണ്ട് സി​സ്റ്റ​വു​മെ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യാ​ണ് ബ​സി​ന്‍റെ നി​ർ​മാ​ണം. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ബ​സും ശ്യാം ​നി​ർ​മി​ച്ചി​ട്ടു​ണ്ട്. ബാം​ഗ്ലൂ​ർ സ്വ​ദേ​ശി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ബ​സ് നി​ർ​മി​ച്ച​ത്. ഈ ​ബ​സ് ഇ​ദ്ദേഹ​ത്തി​ന് ന​ൽ​കു​മെ​ന്നും ശ്യാം ​പ​റ​ഞ്ഞു.  ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ ജോ​ലി നേ​ടൂ​ക​യെ​ന്ന​താ​ണ് ശ്യാ​മി​ന്‍റെ സ്വ​പ്നം.

Related posts