കുട്ടികള്‍ക്കായുള്ള ടിന്‍ ഫുഡില്‍ പുഴുക്കളും പൂപ്പലും! കണ്ടെത്തിയത് പ്രശസ്ത അമേരിക്കന്‍ കമ്പനിയുടെ ബേബി ഫുഡില്‍; ചിത്രങ്ങള്‍ സോഷ്യ മീഡിയയിലും വൈറല്‍

1-22വന്‍വില കൊടുത്ത് കടയില്‍ നിന്നും വാങ്ങുന്ന പാക്കറ്റ് ഉത്പന്നങ്ങളുടെ ഗുണമേന്മ എത്രമാത്രമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പു പറയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് പാക്ക് ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളില്‍. കൊച്ചുകുട്ടികള്‍ക്കുള്ള പ്രത്യേക ഭക്ഷണങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. അത്തരം ഭക്ഷണങ്ങള്‍ വാങ്ങി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു കമ്പനിയുടെ ടിന്‍ ഫുഡില്‍ കണ്ടത് പായലും പൂപ്പലും പുഴുക്കളും. അതും കുഞ്ഞുങ്ങള്‍ക്കായുള്ള ഭക്ഷണത്തില്‍. ആറുമാസം പ്രായമുള്ള കുഞ്ഞിനുവേണ്ടി അമേരിക്കയിലെ കൗ ആന്‍ഡ് ഗെയ്റ്റ് എന്ന പ്രശസ്ത ബ്രാന്‍ഡ് കമ്പനിയുടെ ബേബി ഫുഡിലാണ് പൂപ്പലും പുഴുക്കളും കണ്ടെത്തിയത്.

feat

2018 ആണ് എക്‌സ്പയറി തിയതി എഴുതിയിരുന്നത്. നല്ലപോലെ സീല്‍ ചെയ്തിട്ടുമുണ്ടായിരുന്നു. തുറന്നപ്പോള്‍ പൂപ്പലിന്റെ ഒരു പാളി കണ്ട് സംശയം തോന്നി മൊത്തം പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ ആണ് കാര്യം പിടികിട്ടുന്നത്. നിറച്ച് പുഴുക്കളും പ്രാണികളും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പായ്ക്ക് ചെയ്തതാണ് ഈ ടിന്‍ എന്ന് മനസ്സിലായ ദമ്പതികള്‍ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകള്‍ രോഷം പ്രകടിച്ചുകൊണ്ടെത്തി.

8-2

ആ ബ്രാന്‍ഡിനോട് കാലാകാലങ്ങളായുള്ള വിശ്വാസമാണ് തകര്‍ന്നതെന്ന് അവര്‍ പരാതിപ്പെട്ടു. കുഞ്ഞ് അത് കഴിച്ചിരുന്നെങ്കില്‍ ഒരു ദുരന്തം തന്നെ നടന്നേനെ എന്നാണ് ആളുകള്‍ പറയുന്നത്. ബ്രാന്‍ഡ് ഏതാണെന്ന് നോക്കി വാങ്ങുന്നതില്‍ കാര്യമില്ലെന്നും എത്രമാത്രം വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്ന് പരിശോധിച്ച് മനസിലാക്കുകയാണ് വേണ്ടതെന്നും ഇവര്‍ താക്കീത് നല്‍കുന്നു.

Related posts