പാലാ: വിലയേറിയ മൊബൈൽ ഫോണ് കുറഞ്ഞ വിലയ്ക്ക് സമ്മാനമായി ലഭിക്കുമെന്ന സന്ദേശം വിശ്വസിച്ച യുവാവിന് നഷ്ടമായത് 3500 രൂപ. ലഭിച്ചത് നിസാര വിലവരുന്ന പഴ്സ് മാത്രം. കിടങ്ങൂർ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്.
യുവാവിന്റെ ഫോണ് നന്പർ സമ്മാനത്തിനർഹമായെന്നും 17000 രൂപയുടെ ഫോണും പഴ്സും ബെൽറ്റും ലഭിക്കുമെന്നും സന്ദേശം ലഭിച്ചതോടെയാണ് തുടക്കം. ഇതിന് അനുകൂല മറുപടി നൽകിയ യുവാവിന് സാധനങ്ങൾ തപാൽ മുഖേന എത്തുന്പോൾ 3500 രൂപ നൽകി കൈപ്പറ്റണമെന്ന് സന്ദേശം ലഭിച്ചു.
എന്നാൽ തപാൽ മുഖേന 3500 രൂപ നൽകി പാഴ്സൽ കൈപ്പറ്റിയ യുവാവിന് ലഭിച്ചത് വില കുറഞ്ഞ ചെറിയ പഴ്സ് മാത്രം. ഡൽഹി ജാനകപൂരിയിലെ ഒരു സ്ഥാപനത്തിൽ നിന്നാണ് പാഴ്സൽ ലഭിച്ചത്.