പ്രേമം, കിംഗ് ലയർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി മഡോണയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതിൽ നിന്ന് വരുന്ന സന്ദേശങ്ങൾ അവഗണിക്കണമെന്നുമാണ് താരം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തന്റേതായി വരുന്ന ട്വിറ്റർ സന്ദേശങ്ങളും വ്യാജമാണെന്ന് നടി മുന്നറിയിപ്പ് നൽകി.
തമിഴകത്ത് താരങ്ങൾക്ക് തലവേദനയായി ഗായിക സുചിത്ര കാർത്തികേയന്റെ ട്വിറ്റർ പോസ്റ്റുകൾ വരുന്നതിനിടെയാണ് മഡോണയും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ചത്. സുചിത്രയുടെ അക്കൗണ്ട് വഴി കോളിവുഡ് താരങ്ങളായ ധനുഷ്, തൃഷ, അനിരുദ്ധ്, ആൻഡ്രിയ ജെർമിയ തുടങ്ങി നിരവധി പ്രശസ്തരുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തായിരുന്നു.