വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ മാനന്തവാടി ചെറുകാട്ടൂര്‍ മതിശേരി തൈപ്പറന്പില്‍ സിജോ ജോര്‍ജ് (23)നെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ പിടികൂടിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് കോടതി (ഒന്ന്) പോക്സോ സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരി മൂന്നു മാസം മുന്‍പാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് മാനന്തവാടി രൂപത ഘടകം മുന്‍ കോ-ഓര്‍ഡിനേറ്ററും സണ്‍ഡേ സ്കൂള്‍ അധ്യാപകനുമാണ് സിജോ ജോര്‍ജ്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമം, ബാലനീതി നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥിനിക്കു ജനിച്ച കുഞ്ഞിനെ കോഴിക്കോട് ജില്ലയില്‍ അനാഥാലയത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസ് ഗ്രേഡ് നേടിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് സൗഹൃദം സ്ഥാപിച്ച സിജോ പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ പ്രസവവിവരം നാട്ടുകാരില്‍നിന്നു മറച്ചുവയ്ക്കുന്നതിനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരാണ് പ്രസവശ്രൂശൂഷയ്ക്ക് സഹായം ചെയ്തത്. 18 വയസ് തികയുന്ന മുറയ്ക്ക് വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചാണ് നവജാത ശിശുവിനെ അനാഥാലയത്തിലാക്കിയത്. പിന്നീട് യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിനു വിസമ്മതിച്ചു. ഇതില്‍ ഖിന്നനായ യുവാവ് ആത്മഹത്യക്ക് തയാറെടുക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പീഡനത്തിനു ഇരയായ വിദ്യാര്‍ഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.