വിവാഹമോചനം എന്നത് ഇക്കാലത്ത് ഒരു വാര്‍ത്തയേയല്ല. എന്നാല്‍ 160 ജോടി ദമ്പതികള്‍ ഒരുമിച്ച് വിവാഹമോചനം നേടിയാല്‍ തീര്‍ച്ചയായും അത് വാര്‍ത്തയാണ്. ചൈനയിലാണ് ഇത്തരത്തില്‍ കൂട്ട വിവാഹമോചനം നടന്നത്. ഈ കൂട്ട വിവാഹമോചനം നടത്താനുണ്ടായ കാരണമാണ് രസകരം. വിവാഹിതരായവര്‍ക്കും വ്യക്തികള്‍ക്കും നല്കുന്ന നഷ്ടപരിഹാര തുകയില്‍ ഉള്ള വ്യത്യാസമാണ് ഈ മാസ് ഡിവോഴ്സിന് പിന്നിലെ കാരണം. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയിലെ ജിയാന്‍ഷി ഗ്രാമത്തില്‍ ഒരേസമയം 160 ദമ്പതികള്‍ വിവാഹമോചിതരാവാന്‍ തീരുമാനിച്ചത്. വിവാഹിതരായവര്‍ക്കും വ്യക്തികള്‍ക്കും നല്കുന്ന നഷ്ടപരിഹാര തുകയില്‍ ഉള്ള വ്യത്യാസമാണ് ഈ മാസ് ഡിവോഴ്സിനു പിന്നിലെ കാരണം.
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ ജിയാന്‍ഷിയിലെ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര തുകയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദമ്പതികളെക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം തനിച്ച് ജീവിക്കുന്നവര്‍ക്കു ലഭിക്കും. ഇക്കാരണത്താലാണ് ഇത്രയും ദമ്പതികള്‍ വേര്‍പിരിയാന്‍ തയാറായത്. ദമ്പതികള്‍ക്ക് 220 ചതുരശ്ര മീറ്ററുള്ള വീടാണ് ലഭിക്കുന്നത്. വേര്പിരിഞ്ഞാല് രണ്ട് പുതിയ വീടും 12 ലക്ഷം രൂപയും നഷ്ടപരിഹാരമായി ലഭിക്കും. എന്നാല്‍ നഷ്ടപരിഹാര തുകയില്‍ വന്നിട്ടുള്ള വ്യത്യാസങ്ങള്‍ ജനങ്ങള്‍ ചൂഷണം ചെയ്യുന്നതായി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടെന്നും ഉടനടി ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉയര്‍ന്ന നഷ്ടപരിഹാരതുക ലഭിക്കുന്നതിന് വേണ്ടി വിവാഹമോചനം പോലുള്ള കള്ളക്കളികള്‍ നടക്കുന്നതിനാല്‍ തുകയുടെ കാര്യത്തില്‍ വ്യത്യാസം വരുത്തുവാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് സര്‍്ക്കാര്‍ പറയുന്നത്.