ലണ്ടൻ: ഇന്ത്യയുടെ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്നു. ആറാം സീഡായ സിന്ധു ഡെന്മാര്ക്കിന്റെ മെറ്റെ പോള്സണ്നെ മറികടന്നാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു സിന്ധുവിന്റെ ജയം.
ആകെ 29 മിനിറ്റുകൾ മാത്രമാണ് സിന്ധു കളിതീർക്കാനെടുത്തത്. സ്കോർ: 21-10, 21-11. രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ദിനാർ ദ്യാ ഓസ്റ്റിനെയാണ് സിന്ധുവിന്റെ എതിരാളി.
പ്രണോയി ആദ്യ റൗണ്ടിൽ ചൈനയുടെ ക്വിയോ ബിൻനെയാണ് മറിച്ചത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു പ്രണോയിയുടെ വിജയം. സ്കോർ: 17-21, 22-20, 21-19.