സ്വന്തമായി ശൗചാലയം വേണം! ഗര്‍ഭിണിയായ യുവതി മൂന്ന് ദിവസം അടുപ്പിച്ച് കുഴികുത്തി; സ്വച്ഛ് ഭാരത് പദ്ധതിയുടെ മുഖമായി മാറിയ യുവതിയേക്കുറിച്ചറിയാം

_75a5f544-f05e-11e6-9744-939f10ba6c21തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനെതിരെ സര്‍ക്കാര്‍ നടത്തുന്ന ബോധവത്ക്കരണ പരിപാടികളുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്നു വിളിക്കാവുന്ന ആളാണ് മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ സുശീല ഖുര്‍കുതേ എന്ന യുവതി. സ്വന്തമായി ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ ഇറങ്ങിതിരിച്ചതും ഇതിന്റെ ഭാഗമെന്നോണമാണ്. ഇതിനായി മൂന്ന് ദിവസം അടുപ്പിച്ച് ടോയ്‌ലറ്റിന് കുഴിയെടുക്കുകയുണ്ടായി സുശീല. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയോടനുബന്ധിച്ചായിരുന്നു സുശീലയുടെ ആ സംരഭം.

C4T9ZYWUkAED6mG

തങ്ങളുടെ ഗ്രാമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവരും വെളിയിടങ്ങളിലാണ് വിസര്‍ജനം നടത്തി വന്നിരുന്നത്. സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെക്കുറിച്ച് കേട്ടപ്പോള്‍ സ്വന്തമായി ഒരു ടോയ്‌ലറ്റ് വേണമെന്ന ആഗ്രഹം തോന്നി. അങ്ങനെയാണ് ടോയ്‌ലറ്റ് നിര്‍മ്മിക്കാനായി ഇറങ്ങിതിരിച്ചത്. മൂന്ന് ദിവസം കൊണ്ട് ടോയ്‌ലറ്റിനുള്ള കുഴിയെടുത്ത സുശീല ഏഴുമാസം ഗര്‍ഭിണികൂടിയാണ്. പ്രസവം കഴിഞ്ഞാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുറത്തുപോവാതിരിക്കാനാണ് ടോയ്‌ലറ്റ് വേണമെന്ന് വാശിയില്‍ സുശീല ഉറച്ചു നിന്നത്. മുന്‍പ് രണ്ടുതവണ ഗര്‍ഭിണിയായിരുന്നപ്പോഴും തുറസ്സായ സ്ഥലങ്ങളില്‍ പോവേണ്ടിവരുന്നതിന്റെ  ബുദ്ധിമുട്ടാലോചിച്ച് ഭക്ഷണം പോലും കുറച്ചേ കഴിച്ചിരുന്നുള്ളു എന്നാണ് 30 കാരിയായ സുശീല പറയുന്നത്. കമ്പിയും തൂമ്പയും ഉപയോഗിച്ചാണ് സുശീല വീടിനു തൊട്ടപ്പുറത്തായി കുഴിയെടുത്തു തുടങ്ങിയത്.

ഇപ്പോള്‍, പല്‍ഘര്‍ ഗ്രാമത്തിലെ വീടുകളില്‍ കയറിയിറങ്ങി ടോയ്ലറ്റിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയാണ് സുശീല. ‘ഗര്‍ഭിണിയായ എനിക്ക് പോലും ടോയ്ലറ്റിനു കുഴിയെടുക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് ആര്‍ക്കും ഇത് എളുപ്പം ചെയ്യാന്‍ കഴിയും.’ സുശീല പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതിയുടെ മുഖമായി മാറിയിരിക്കുകയാണ് സുശീല. സുശീലയുടെ തീരുമാനത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് 2017 മാര്‍ച്ച് മാസത്തിനുളളില്‍ പല്‍ഘര്‍ ജില്ല തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജന വിമുക്ത ജില്ലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധികാരികള്‍. സ്വച്ഛ് ഭാരത് പദ്ധതിയും തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തരുതെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ കോടിക്കണക്കിന് കുടുംബങ്ങള്‍ സ്വന്തമായി ടോയ്‌ലറ്റ് ഇല്ലാത്തവരാണ്.

Related posts