ചാക്കോ വധക്കേസില്‍ സുകുമാരക്കുറുപ്പിന് അറസ്റ്റു വാറന്‍റുകള്‍ വരുന്‌പോള്‍ മാവേലിക്കര ചെങ്ങന്നൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉരുന്ന ചോദ്യമാണിത്. കേരള പോലീസ് ചരിത്രത്തിലെ വലിയ നാണക്കേടിനും ഈ ചെറിയ ചോദ്യം വലിയ പങ്കു വഹിച്ചിട്ടുണ്ട്. മുറ പോലെ കഴിഞ്ഞ ഡിസംബര്‍ രണ്ടി ന് സുകുമാരക്കുറുപ്പിനെ പിടികൂടി ഹാജരാക്കാന്‍ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടിരിന്നത്.
1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ മുഖ്യ പ്രതിയായ സുകുമാര കുറുപ്പിനു പുറകെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നടന്ന പോലീസ് പ്രതിയെ പിടികിട്ടാതെ കേസ് എങ്ങനെ തീര്‍ക്കും എന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ഡിസംബര്‍ രണ്ടിന് പുതിയ വാറന്റ് വന്ന് മൂന്ന് മാസക്കാലമായി നടപടി ആരംഭിക്കാതിരിക്കുന്നത്. ഫിലിം റെപ്രസന്േ!ററ്റീവായിരുന്ന ചാക്കോയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. എട്ടുലക്ഷം രൂപ ഇന്‍ഷുറന്‍സ് പണത്തിനായി സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.
സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ക്കും പ്രത്യേക അന്വേഷണസംഘത്തിനുമാണ് കഴിഞ്ഞ ഡിസംബറില്‍ കോടതി ഇയാളെ പിടികൂടാനായി നിര്‍ദ്ദേശം നല്‍കിയിരുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ 71 വയസുണ്ടാവും. മാവേലിക്കരക്ക് അടുത്ത് കുന്നം എന്ന സ്ഥലത്താണ് അംബാസഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ആ സ്ഥലം ചാക്കോ പാടം എന്നാണ് അറിയപ്പെടുന്നത്. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.
അബുദാബിയിലെ ഒരു പെട്രോള്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവായിരുന്നു സുകുമാരക്കുറുപ്പ്. അബുദാബിയില്‍ നിന്നാണ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. മരണം വ്യാജമായി സ്ഥിരീകരിക്കാന്‍ രൂപസാദൃശ്യമുള്ള മൃതശരീരം കത്തിക്കാനായിരുന്നു ആദ്യ ശ്രമം. സുകുമാരക്കുറുപ്പും കൂട്ടാളികളും തുടര്‍ന്ന് ഏറെ തിരച്ചിലുകള്‍ നടത്തിയിരുന്നു. മൃതശരീരം കിട്ടാത്തതിനെത്തുടര്‍ന്ന് ചാക്കോയെ കൊലപ്പെടുത്തുകയായിരുന്നു. സുകുമാര കുറുപ്പിന്റെ കാറിന് ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ ചാക്കോയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ശ്വാസം മുട്ടിച്ചു കൊല്ലുകയും തുടര്‍ന്ന് കാറിലിട്ട് കത്തിക്കുകയുമായിരുന്നു.