തൃശൂർ: കേരളത്തിൽ ജോലിക്കെത്തി നാട്ടിലേക്കു മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് കാണാതായ ജാർഖണ്ട് സ്വദേശിയായ അച്ഛനെ തേടി മക്കൾ അലയുന്നു. കഴിഞ്ഞ ഡിസംബർ 27നാണ് തൃശൂർ കുറാഞ്ചേരിയിൽ വച്ച് എറണാകുളത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്ത ജാർഖണ്ട് പാക്കൂർ ജില്ലയിലെ കനഹ്പൂർ സ്വദേശി സുസണ് ഏബ്രഹാ(40)മിനെ കാണാതായത്. പോലീസിൽ പരാതി നല്കി.
കൊച്ചിൻ റിഫൈനറിയിൽ കരാർ ജോലിക്ക് എത്തിയതായിരുന്നു. ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് നാട്ടിലേക്ക് മടക്കികൊണ്ടുപോകുന്നതിനിടയിൽ കുറാഞ്ചേരിയിൽ വച്ച് ട്രെയിൻ സിഗ്നൽ കിട്ടാതെ നിർത്തിയപ്പോഴാണ് ഇറങ്ങിപ്പോയതെന്നു പറയുന്നു. ഷൊർണൂരിലെത്തിയപ്പോൾ പരാതി നൽകി. മക്കളും ബന്ധുക്കളും പിന്നീട് രണ്ടു മാസത്തിലധികമായി പല ആശുപത്രികളിലും മാനസിക രോഗാശുപത്രികളിലുമൊക്കെയായി അച്ഛനെ തേടി അലയുകയാണിപ്പോൾ.