സദാചാര ഗുണ്ടായിസത്തിന് മറൈന്‍ ഡ്രൈവിലെത്തിയ ശിവസേനക്കാരില്‍ പീഡനക്കേസിലെ പ്രതിയും, അരവിന്ദന്‍ സ്കൂളിലെ ജീവനക്കാരിയെ പീഡിപ്പിച്ചതിന് ജയിലില്‍ കിടന്നയാള്‍

kochiമറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാരുടെ നേതൃത്വത്തിലുള്ളയാള്‍ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. ശിവസേനക്കാരനായ ടികെ അരവിന്ദനെതിരെയാണ് സ്ത്രീപീഡനത്തിന് കേസുള്ളത്. മറൈന്‍ െ്രെഡവിലെ സദാചാര പൊലീസിംങിനും പൊലീസിന്റെ അനാസ്ഥയ്ക്കുമെതിരെ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഈ പരാമര്‍ശമുള്ളത്.

ഇളംകുന്നപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ െ്രെകം നമ്പര്‍ 1216/2014 ആയാണ് ടികെ അരവിന്ദനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇളംകുന്നപ്പുഴ ഹൈസ്കൂളിലെ ഒരു അധ്യാപകന്റെ പരാതിയ്ക്ക് മേലാണ് ടികെ അരവിന്ദനെതിരെ 354 ചുമത്തിയത്. ബധിരയും മൂകയുമായ ഒരു യുവതിയെ പീഡിപ്പിച്ചതിന്റെ പേരില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളാണ് അരവിന്ദന്‍. സ്കൂളിലെ സ്വീപറായിരുന്ന യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

സ്ത്രീ പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്ത ടി.കെ. അരവിന്ദന്റെ നേതൃത്വത്തിലാണ് മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. ഒരു ക്രിമിനല്‍ തന്നെ സദാചാര ഗുണ്ടായിസത്തിന് മുന്‍കയ്യെടുത്ത് വന്നപ്പോള്‍ അയാള്‍ക്കെതിരായ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പോലും സ്‌പെഷല്‍ ബ്രാഞ്ചും പൊലീസും പരാജയപ്പെട്ടെന്നും ഹൈബി ആരോപിച്ചു.

Related posts